PWD 4U ആപ്പ് പുറത്തിറക്കി.
പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികള് ഓൺലൈനായി അറിയിക്കാൻ കഴിയുന്ന മൊബൈല് ആപ്പ് PWD 4U പുറത്തിറക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്.എട്ടാം തീയതി ( ചൊവ്വാഴ്ച) വൈകുന്നേരം മുതല് ഗൂഗിള് പ്ലേസ്റ്റോറില് നിന്നും ആപ് ഡൗണ്ലോഡ് ചെയ്യാനാകും. ഐ ഒ എസ് വേർഷൻ പിന്നീട് ലഭ്യമാകും.
ആദ്യ മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവര്ത്തിക്കുക. ഈ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. അതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങള് കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾകൂടി വരുത്തും.
പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്നങ്ങളും പരാതികളും ഫോട്ടോ സഹിതം ഈ ആപ്പില് അപ്ലോഡ് ചെയ്യാനാകും.