പിഎസ് സി വഴിയല്ലാതെ സർക്കാർ ജോലിക്ക് ആളെ നിയമിക്കുന്നത് തടയാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ഏറ്റവും അധികം പിൻവാതിൽ നിയമനങ്ങൾ നടത്തിയെന്ന ഖ്യാതി പിണറായി വിജയൻ സർക്കാരിന് അവകാശപ്പെട്ടതാണ്.
മൂന്ന് ലക്ഷം പിൻവാതിൽ നിയമനങ്ങളാണ് പിഎസ് സിയെ നോക്കുകുത്തിയാക്കി എൽഡിഎഫ് സർക്കാർ നടത്തിയത്. തൊഴിലിന് വേണ്ടി അലയുന്ന യുവജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നിയമനങ്ങൾ സംസ്ഥാനത്ത് പൂർണമായും അവസാനിപ്പിക്കാനാണ് യുഡിഎഫ് സർക്കാർ നിയമം കൊണ്ടുവരുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങളുടെ സാധ്യത തുറന്നിടുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുന്ന തരത്തിലായിരിക്കും നിയമത്തിന്റെ കരട് തയ്യാറാക്കുക എന്നദ്ദേഹം പറഞ്ഞു