17.1 C
New York
Wednesday, March 29, 2023
Home Kerala അധികജോലി അടിച്ചേൽപ്പിക്കുന്നതിനെതിരെ പത്തനംതിട്ട തപാൽ ഡിവിഷനിലെ ജീവനക്കാരുടെ പ്രതിഷേധം

അധികജോലി അടിച്ചേൽപ്പിക്കുന്നതിനെതിരെ പത്തനംതിട്ട തപാൽ ഡിവിഷനിലെ ജീവനക്കാരുടെ പ്രതിഷേധം

പത്തനംതിട്ട തപാൽ ഡിവിഷനിലെ GDS ജീവനക്കാർക്ക് അർഹതപ്പെട്ട ലീവ് നിഷേധിക്കുകയും അധികജോലി നിർബന്ധപൂർവം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതിന് എതിരെ തപാൽ മേഖലയിലെ ജീവനക്കാരുടെ ശക്തമായ സംഘടനയായ NFPE (National federation of postal employees ) യുടെ നേതൃത്വത്തിൽ നടക്കുന്ന സമരപരിപാടികളുടെ ഭാഗമായുള്ള ദ്വിദിന ഉപവാസ സമരം പത്തനംതിട്ട തപാൽ സുപ്രണ്ട് ഓഫീസിന് മുൻപിൽ ആരംഭിച്ചു.

ഇന്നും നാളെയുമായി നടക്കുന്ന ഉപവാസ സമരത്തിന്റെ ആദ്യ ദിനം തപാൽ ജീവനക്കാരുടെയും ബഹുജനങ്ങളുടെയും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയിൽ മറ്റൊരു തപാൽ ഡിവിഷനിലും നടപ്പിലാക്കാത്ത ഇത്തരമൊരു കരിനിയമം പത്തനംതിട്ട ഡിവിഷനിൽ നടപ്പിലാക്കിയതിൽ വൻ ഗൂഡലോചനയും മറ്റ് താല്പര്യങ്ങളും പത്തനംതിട്ടയിലെ തപാൽ അധികാരികൾക്ക് ഉണ്ട്‌ എന്ന് NFPE പത്തനംതിട്ട നേതൃത്വം ആരോപിച്ചു.

കേരള NGO യൂണിയൻ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ജില്ലാ ലൈബ്രറി കൗൺസിലും മനുഷ്യത്വരഹിതമായ ഈ ഉത്തരവിനെതിരെ പ്രതികരിച്ചു.

ജീവനക്കാരെ വെറും അടിമകളായി കാണുന്ന അധികാരികളുടെ തെറ്റായ നയങ്ങൾക്ക് എതിരെ സന്ധിയില്ലാത്ത സമരവുമായി മുന്നോട്ട് പോകുമെന്ന് P3 യൂണിയൻ ഡിവിഷണൽ സെക്രട്ടറി ജികെ മനോജ്‌ പറഞ്ഞു.

ജോൺ തോമസ്,സൂരജ്, ബിജു മഠത്തിലേത്ത്, റോഷൻ റോയ്, രജിത്, മധുകുമാർ ആശാ വി ദേവ് എന്നിവർ ഉപവസിച്ചു. കെ കെ ജഗദമ്മ, എസ് വിജയകുമാരി, വി എൻ വിലാസിനി, ബോബൻ കെ ജോർജ്, എംകെ സോമൻ, ഷാന്റി തോമസ്,അഭിജിത്, തോമസ് അലക്സ്‌, മനു മോഹൻ എന്നിവരും സമരത്തിന് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: