17.1 C
New York
Tuesday, October 4, 2022
Home Kerala പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പോക്സോ പ്രിൻസിപ്പൽ കോടതി ) ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.

 

കുട്ടിയുടെ അടുത്ത ബന്ധുവായ പ്രതി, ഇയാൾ ഒറ്റയ്ക്ക് താമസിക്കുന്ന പൂത്തോട്ടയിലെ വീട്ടിൽ കഴിഞ്ഞവർഷം ജൂലൈയിൽ കുട്ടിയെ കൊണ്ടുപോയി പലതവണ ,പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. ആഗസ്റ്റ്‌ 10 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു . പോലീസ് ഇൻസ്‌പെക്ടർ സുജിത് പി എസ് അന്വേഷിച്ച കേസിൽ ഒക്ടോബറിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 ( പ്രകൃതിവിരുദ്ധ പീഡനം ) പ്രകാരം 8 വർഷം കഠിനതടവും 50,000 രൂപ പിഴയും(,പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം ), പോക്സോ വകുപ്പ് 5(l ) പ്രകാരം 20 വർഷം കഠിനതടവും 50000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ്) പോക്സോ വകുപ്പ് 5( n ) അനുസരിച്ച് 20 വർഷം കഠിനതടവും 50000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ്) ബാലനീതി വകുപ്പ് 75 പ്രകാരം 3 വർഷം കഠിന തടവും ഉൾപ്പെടെ ആകെ 51 വർഷത്തെ കഠിനതടവും ഒന്നര ലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രതി ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ബന്ധുക്കളായ സാക്ഷികളെല്ലാം കൂറുമാറിയ കേസിലാണ് ശിക്ഷവിധി വന്നിരിക്കുന്നത്.പിഴത്തുക ഇരയ്ക്ക് നൽകണം.പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജെയ്‌സൺ മാത്യൂസ് ഹാജരായി.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: