വേങ്ങര: കഴിഞ്ഞ 26 ന് വേങ്ങര കണ്ണാട്ടിപ്പടി ഗാന്ധിക്കുന്നിലെ മണ്ണിൽ വീട്ടിൽ അനിലിന്റെ വീട്ടിൽ നിന്നും 12 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിക്ക് കഞ്ചാവ് എത്തിച്ചുകൊടുത്ത വേങ്ങര ഗാന്ധിക്കുന്ന് എട്ടുവീട്ടിൽ നിസാമുദ്ദീൻ എന്ന ചൂണ്ടി നിസാമിനെ മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീം പിടികൂടി. പ്രതി കവർച്ച, വധശ്രമം,കളവ് കേസുകളിൽ ഉൾപ്പെട്ടയാളാണ്.
Facebook Comments