17.1 C
New York
Wednesday, August 17, 2022
Home Kerala പുല്ല് ചെത്താനായി പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങി: അറുപത്കാരന്‍റെ മലദ്വാരത്തില്‍ ഭീമൻ കുളയട്ടകള്‍ കയറി

പുല്ല് ചെത്താനായി പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങി: അറുപത്കാരന്‍റെ മലദ്വാരത്തില്‍ ഭീമൻ കുളയട്ടകള്‍ കയറി

മലദ്വാരത്തിലൂടെ വൻ കുടൽ പുറത്തു വന്നുവെന്ന് കാട്ടി ചികിത്സ തേടിയ അറുപത് കാരനിൽ നിന്നും കണ്ടെത്തിയത് 10 സെന്റിമീറ്ററോളം നീളം വരുന്ന രണ്ട് ഭീമൻ കുളയട്ടകളെ . മല്ലപ്പളളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മല്ലപ്പള്ളി സ്വദേശിയുടെ മലദ്വാരത്തിന് സമീപത്ത് നിന്നുമാണ് കുളയട്ടകളെ നീക്കം ചെയ്തത്.

ആശുപത്രി ആർ.എം. ഒ കൂടിയായ ഡോ. മാത്യുസ് മാരേട്ടിന്റെ അടുത്താണ് 60 കാരൻ ചികിത്സ തേടിയെത്തിയത്. മലദ്വാരത്തിലൂടെ കുടൽ പുറത്തേക്ക് വന്നതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുടൽ അകത്തേക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് കുളയട്ടയാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് ഇവയെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. ക്ഷീര കർഷകനായ 60 കാരൻ കന്നുകാലികൾക്ക് പുല്ല് ചെത്താനായി പുലർച്ചെ ഏഴു മണി മുതൽ രണ്ട് മണിക്കൂറോളം നേരം വീടിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങിയിരുന്നു. ഈ സമയം ശരീരത്തിൽ പറ്റിപ്പിടിച്ച അട്ടകൾ രക്തം കുടിച്ച് വലുതാവുകയായിരുന്നു എന്നാണ് നിഗമനം.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: