17.1 C
New York
Thursday, August 11, 2022
Home Kerala കുത്തേറ്റു മരിച്ച ജോര്‍ദാനിയന്‍ യുവതിയുടെ വിഡിയോ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്.

കുത്തേറ്റു മരിച്ച ജോര്‍ദാനിയന്‍ യുവതിയുടെ വിഡിയോ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്.

ഷാർജ: സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹികമാധ്യമങ്ങള്‍വഴി വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറയിപ്പ്.
ആരെങ്കിലും വിഡിയോ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷാര്‍ജയില്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ലുബ്‌ന മന്‍സൂര്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതി വധശിക്ഷ വരെ നേരിടേണ്ടിവരും.

യുവതിയുടെ ഭര്‍ത്താവാണ് അക്രമിയെന്ന തരത്തിലുള്ള ജോര്‍ദാന്‍ മാധ്യമ റിപ്പോര്‍ട്ടുകളോട് ഷാര്‍ജ പൊലീസ് ഇതുവരെയും പ്രതികരിക്കുകയോ പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടകയോ ചെയ്തിട്ടില്ല.

ഇരയുടെ കുടുംബത്തിന്റെ വികാരങ്ങളും സാമൂഹിക മൂല്യങ്ങളും മാനിക്കാത്ത പെരുമാറ്റം അനുവദിക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലിയര്‍പ്പിക്കാനായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കുടുംബമാണ് ഇരയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടത്.

പ്രതിയെന്ന് സംശയിക്കപ്പെട്ട് പിടിയിലായ വ്യക്തിയുടെ പ്രായമോ വ്യക്തിവിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല തങ്ങളുടെ ഇടയിലുണ്ടായ തര്‍ക്കമാണ് യുവതിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: