17.1 C
New York
Thursday, June 30, 2022
Home Kerala പത്തനംതിട്ട ജില്ലയില്‍ പുതിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി;  അഡ്വ.എന്‍. രാജീവ് ചെയര്‍മാന്‍

പത്തനംതിട്ട ജില്ലയില്‍ പുതിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി;  അഡ്വ.എന്‍. രാജീവ് ചെയര്‍മാന്‍

ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ചെയര്‍മാനായി അഡ്വ.എന്‍. രാജീവിനെയും മെമ്പര്‍മാരായി  ഷാന്‍ രമേശ് ഗോപന്‍, അഡ്വ. സുനില്‍ പേരൂര്‍, അഡ്വ.എസ്. കാര്‍ത്തിക, അഡ്വ. പ്രസീതാ നായര്‍ എന്നിവരെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ബാലനീതി വകുപ്പ് രണ്ട് (12) പ്രകാരം 0 മുതല്‍ 18 വയസുവരെയുള്ള ഏതൊരാളെയും കുട്ടി എന്ന് നിര്‍വചിക്കുന്നു. കൂടാതെ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി എന്നും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടി എന്നും രണ്ടായി തിരിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനങ്ങളും ഈ നിയമം ഉറപ്പാക്കുന്നു. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള  കുട്ടികള്‍ക്ക് വേണ്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ( സിഡബ്ല്യുസി) നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കു വേണ്ടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും പ്രവര്‍ത്തിക്കും.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി)

ഒരു ചെയര്‍മാനും നാല് അംഗങ്ങളും ചേര്‍ന്നതാണ് സിഡബ്ല്യുസി. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അധികാരങ്ങളാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കുള്ളത്.

ഉത്തരവാദിത്തങ്ങള്‍

കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കുന്ന കുട്ടികളെ സ്വീകരിക്കുക. ഇവരുടെ കാര്യത്തില്‍ തീരുമാനം എടുക്കുക.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത് തീര്‍പ്പാക്കുക. കുട്ടികളുടെ സംരക്ഷണത്തിന് വെല്ലുവിളി ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അന്വേഷണം നടത്തുക. ശ്രദ്ധയും സംരക്ഷണവും അഭയവും ഉറപ്പ് വരുത്തുക. കൂട്ടികളെ പുനരധിവസിപ്പിക്കുക. കുഞ്ഞുങ്ങളില്ലാത്ത മാതാപിതാക്കള്‍ക്കായി ഫോസ്റ്റര്‍ കെയര്‍ നടപടികളുടെ നിയമ വ്യവസ്ഥ പരിശോധിച്ച് കുഞ്ഞുങ്ങളെ ലഭ്യമാക്കുക. കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ പാര്‍പ്പിക്കാനുള്ള അനുമതി നല്‍കുക. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. കുട്ടികളുടെ ശ്രദ്ധ, സംരക്ഷണം, സഹായങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുക.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: