തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങളില്‍ എച്ച്.യു.ഐ.ഡി ഹാള്‍മാര്‍ക്ക് പതിപ്പിക്കാന്‍ മൂന്ന് മാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി.
എച്ച്.യു.ഐഡി ഹാള്‍മാര്‍ക്ക് പതിച്ച ആഭരണങ്ങള്‍ മാത്രമേ നാളെ മുതല്‍ വില്‍ക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഇതിനെതിരെ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. നിലവിലെ സ്റ്റോക്കുകളില്‍ ഹാള്‍മാര്‍ക്ക് പതിപ്പിക്കാനടക്കം കൂടുതല്‍ സമയം വേണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ച കൊണ്ടാണ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് കൂടി സമയം അനുവദിച്ച് നല്‍കിയിരിക്കുന്നത്.