17.1 C
New York
Sunday, June 4, 2023
Home Kerala മയക്കുമരുന്നുകേസിലെ പ്രതിയെ കരുതൽ തടങ്കലിലടച്ചു ഇത്തരം കേസുകളിൽ ജില്ലയിൽ ഇതാദ്യം

മയക്കുമരുന്നുകേസിലെ പ്രതിയെ കരുതൽ തടങ്കലിലടച്ചു ഇത്തരം കേസുകളിൽ ജില്ലയിൽ ഇതാദ്യം

പത്തനംതിട്ട: മയക്കുമരുന്നുകടത്തുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന തിനുള്ള, മയക്കു മരുന്നകളുടേയും ലഹരി വസ്തുക്കളുടേയും അനധികൃത കടത്തു തടയൽ  നിയമം 1988  പി ഐ ടി എൻ ഡി പി എസ്)  പ്രകാരം ജില്ലയിലെ ആദ്യ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അടൂർപള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഭവദാസൻ മുക്ക് തടത്തിൽ കിഴക്കേതിൽ  വീട്ടിൽ  ജമാലിന്റെ മകൻ ഷാനവാസ് (29) ഇത്തരത്തിൽ ആദ്യമായി ജില്ലയിൽ കരുതൽ തടങ്കലിലടയ്ക്കപ്പെട്ടത്. നിലവിൽ 3 കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാപോലീസ് മേധാവി സ്വപ്നിൽ  മധുകർ മഹാജൻ ഐ പി എസ്സ്  സമർപ്പിച്ച റിപ്പോർട്ട് , സർക്കാർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കരുതൽ തടങ്കലിൽ  അടയ്ക്കുന്നതിന് ആഭ്യന്തര വ പ്പ് അഡീഷണൽ  ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ്നടപ്പാക്കിയ തീയതി മുതൽ ഒരു വർഷത്തേക്കാണ് തടങ്കൽ കാലാവധി. ജില്ലയിൽ ആദ്യമായാണ് സ്ഥിരമായി ലഹരിവസ്തുക്കളുടെ ഇടപാട്‌ നടത്തുന്നതിനെടുത്ത കേസുകളിലെ പ്രതിക്കെതിരെ ഇത്തരത്തിൽ കരുതൽ തടങ്കൽ നടപടി ഉത്തരവാകുന്നത്.

2021 നവംബർ ഒന്നിന് 8.130 കിലോ കഞ്ചാവ് പിടിച്ചതിന് ഏനാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് ഇന്ന് ജയിലിലെത്തി അറസ്‌റ്റ്‌ ചെയ്‌തു.  തുടർന്ന് അവിടെ കരുതൽ തടങ്കല്ഴ വിഭാഗത്തിലേയ്ക്ക് മാറ്റി .നിലവിൽ  അടൂർ പോലീസ് സ്റ്റേഷനിലെ 2 കഞ്ചാവ് കേസിലും ,ഏനാത്ത് സ്റ്റേഷനിലെ
ഒരു കഞ്ചാവ് കേസിലും പ്രതിയായി വിചാരണ നേടിട്ടു കൊണ്ടിരിക്കുകയാണ് പ്രതി. ഇവകൂടാതെ അടൂർ പോലീസ് സ്റ്റേഷനിൽ അടിപിടി, മണ്ണ് കടത്ത് തുടങ്ങിയ ഏഴോളം കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. ജില്ലയിൽ രണ്ടിൽ കൂടുതൽ മയക്കു മരുന്ന് കേസുകളിൽ പ്രതികളായവർക്കെതിരെ കരുതൽ തടങ്കൽ നടപടികളെടുക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പോലീസ്  മേധാവി അറിയിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കനയുടെ ആശംസകൾ.

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിന് ഫൊക്കാനയുടെ ആശംസകൾ നേരുന്നു. അമേരിക്കയിൽ ആദ്യമായണ്...

സാവിത്രി ദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു;കോഴിക്കോട്:കളിക്കളങ്ങൾക്ക് മൂല്യവത്തായ സംസ്ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്.

കോഴിക്കോട് : ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി...

പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

നേമം (തിരുവനന്തപുരം): പിന്നോട്ടെടുത്ത സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നേമം സ്റ്റുഡിയോ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് പളനി സ്വദേശി കതിര്‍വേല്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെയാണ്...

ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ;വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ.

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടർ‍ന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ...
WP2Social Auto Publish Powered By : XYZScripts.com
error: