കോട്ടയ്ക്കൽ. വിപി മൊയ്‌ദുപ്പ ഹാജിയുടെ നന്മ കുടിവെള്ള പദ്ധതി കുറ്റിപ്പുറം മഹല്ല് സമസ്ത മുസാഅദ സെന്ററിന്റെ ശ്രമഫലമായി ആലിൻചുവട് നിവാസികൾക്കായി ആബിദ് ഹുസൈൻ തങ്ങൾ MLA ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് വിപി മൊയ്‌ദുപ്പ ഹാജി.
കഴിഞ്ഞ 43 വർഷത്തിലധികമായി ഖത്തറിലും നാട്ടിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും കുടിവെള്ളക്ഷാമം രൂക്ഷമായ കോട്ടയ്ക്കൽ നഗരസഭയിലെ പല പ്രദേശങ്ങളിലും ജില്ലക്ക് അകത്തും പുറത്തുമായി 600 ൽ അധികം കുടുംബങ്ങൾക്ക് ദാഹജലം നൽകിയ മൊയ്‌ദുപ്പ ഹാജിയുടെ ജീവകാരുണ്യ പ്രവർത്തനമാണ് നന്മ കുടിവെള്ള പദ്ധതി.
കുഴൽ കിണറുകൾക്ക് ശാസ്ത്രീയമായി സ്ഥാന നിർണ്ണയം നടത്തുന്ന മൊയ്‌ദുപ്പ ഹാജി അതിൽ നിന്നും കിട്ടുന്ന വരുമാനവും തന്റെ മറ്റു വരുമാനങ്ങളിൽ നിന്നുമുള്ള പണമുപയോഗിച്ചാണ് കുടിവെള്ളത്തിനായി കഷ്ടപ്പെടുന്ന നിർധനരായ ആളുകൾക്ക് സൗജന്യമായി കുഴൽ കിണറുകൾ നിർമ്മിച്ചു നൽകുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലെ സന്നദ്ധ സാംസ്‌കാരിക സംഘടനകളിൽ നിന്നും മറ്റും അപേക്ഷകൾ സ്വീകരിച്ച ശേഷം മുൻഗണനാടിസ്ഥാനത്തിൽ അതാത് പ്രദേശങ്ങളിൽ കുഴൽ കിണറുകൾ നിർമ്മിച്ചു നൽകിയാണ് മൊയ്‌ദുപ്പ ഹാജി ജീവകാരുണ്യ പ്രവർത്തനത്തിൽ തന്റേതായ ശൈലി സ്വീകരിക്കുന്നത്.
കുറ്റിപ്പുറം മഹല്ല് സമസ്ത മുസാഅദ സെന്ററിന്റെ ശ്രമഫലമായാണ് പത്തൊൻപതാമത് നന്മ കുടിവെള്ള പദ്ധതി ആലിൻചുവടിനായി ലഭിച്ചത്.
മൊയ്‌ദുപ്പ ഹാജി അധ്യക്ഷനായ ചടങ്ങിൽ പരവക്കൽ ഉസ്മാൻകുട്ടി, കെ കെ നാസർ, ഫൈസൽ മുനീർ, സലീം പള്ളിപ്പുറം, അമരിയിൽ നൗഷാദ് ബാബു, തൈക്കാടൻ കുഞ്ഞിപ്പ ഹാജി, കുഞ്ഞിപ്പ തയ്യിൽ, സാജിദ് മങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.
കബീർ ദാരിമി പ്രാർത്ഥന നടത്തി. റസാഖ് അമരിയിൽ സ്വാഗതംവും കുഞ്ഞാപ്പു തയ്യിൽ നന്ദിയും പറഞ്ഞു.