കോട്ടയ്ക്കൽ. 68,19,37601 രൂപ വരവും 67,46,14262 രൂപ ചെലവും കണക്കാക്കുന്ന നഗരസഭാ ബജറ്റ് ഉപാധ്യക്ഷൻ പി.പി.ഉമ്മർ അവതരിപ്പിച്ചു. സമഗ്ര മേഖലകളെയും സ്പർശിച്ച ബജറ്റെന്ന അവകാശവാദം ഭരണപക്ഷം ഉന്നയിക്കുമ്പോൾ, അടിസ്ഥാന പ്രശ്നങ്ങളെ വിസ്മരിച്ച ബജറ്റെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. മരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.ടി.അബ്ദു ബജറ്റ് യോഗം ബഹിഷ്ക്കരിച്ചത് ഭരണസമിതിയിലെ അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാക്കി. യോഗത്തിൽ നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ അധ്യക്ഷത വഹിച്ചു.
ബജറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
– – – – – – – –
O സമഗ്ര നെൽക്കൃഷി വികസനം – 22, 50,000
O വിവിധ വാർഡുകളിൽ കിണർ റീ ചാർജിങ്ങ് – 97, 00000
0 ലൈഫ് നഗരസഭാ വിഹിതം – 47, 98,040
O ഭിന്നശേഷി വിദ്യാർഥികൾക്കു സ്കോളർഷിപ്
– 38,000O
O ഭിന്നശേഷിക്കാർക്കു മുച്ചക്ര വാഹനം വാങ്ങിനൽകൽ – 81,0000
0 നഗരസഭ ഡയാലിസിസ് വിഹിതം നൽകൽ – 14,000O
O കിടപ്പിലായ രോഗികളുടെ പരിചരണം – 15,00960
O എസ് സി ഭവനങ്ങൾ വാസയോഗ്യമാക്കൽ – 7,00000
0 പോത്തുകുട്ടി വിതരണം – 12, 80,000
O വിവിധ ചിറകളുടെ നവീകരണം – 50,000OO
O തരിശുഭൂമി കൃഷിയോഗ്യമാക്കൽ – 2,00000
0 സെപ്റ്റിക് ടാങ്ക് വിതരണം – 40,00000
O ഹൈമാസ്റ്റ്, മിനി മാസ്റ്റ് വിളക്കുകളുടെ പരിപാലനം – 30,00000
0 വിധവകളുടെ വീട് വാസയോഗ്യമാക്കൽ – 32,000OO
O പകൽവീടിനു ഭൂമി വാങ്ങൽ – 15,000O
0 സാംസ്കാരിക നിലയത്തിന് ഭൂമി വാങ്ങൽ – 10,00000
0 വിവിധ അങ്കണവാടികളുടെ നിർമാണം – 54,000O
O വിവിധ റോഡുകളുടെ നിർമാണം
– 31, 9,890000
– – – – – – – – – –
എല്ലാ മേഖലകളെയും സ്പർശിച്ച ബജറ്റ്. ഒട്ടേറെ ജനക്ഷേമ പരിപാടികൾ. നൂതന പദ്ധതികൾ അനവധി. വിധവാസംരക്ഷണം, ആരോഗ്യം, വയോജന, പട്ടികജാതി ക്ഷേമം, ജലസംരക്ഷണം തുടങ്ങിയ മേഖലകൾക്കു മുൻതൂക്കം നൽകി. അങ്കണവാടികൾ, സ്കൂളുകൾ എന്നിവ നവീകരിക്കാൻ തുക നീക്കിവച്ചു.
ബുഷ്റ ഷബീർ (നഗരസഭാധ്യക്ഷ)
– – – – – –
കൃഷി പോലുള്ള അടിസ്ഥാന മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയില്ല. ആയുർവേദാചാര്യൻ ഡോ.പി.കെ.വാരിയർക്കു ഉചിതമായ സ്മാരകം നിർമിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. പിഎംഎവൈ പദ്ധതിക്ക് ഫണ്ട് നീക്കിവച്ചിട്ടില്ല. ഷീ ടോയ്ലറ്റ്, നഗര സൗന്ദര്യവൽക്കരണം പോലെ കഴിഞ്ഞവർഷം പ്രഖ്യാപിച്ച പദ്ധതികൾ നടപ്പായിട്ടില്ലെങ്കിലും അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ട്രാഫിക് പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ നടപടിയെടുത്തിട്ടില്ല. തനത് ഫണ്ടിന്റെ 76 ശതമാനവും മാറ്റിവച്ചത് ഭരണപരമായ ചെലവുകൾക്കാണ്. നികുതി വരുമാനം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ എടുത്തിട്ടില്ല. സർക്കാർ അനുവദിച്ച ഗ്രാന്റ് മാത്രമാണ് ബജറ്റിന് അടിസ്ഥാനം. ഭരണസമിതി അംഗങ്ങൾ തന്നെ ബജറ്റ് ചർച്ച ബഹിഷ്ക്കരിച്ചത് കൂട്ടുത്തരവാദിത്തമില്ല എന്നതിന് തെളിവാണ്.
ടി.കബീർ (പ്രതിപക്ഷ നേതാവ്)
– – – – – –
മരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.ടി.അബ്ദു ബജറ്റ് യോഗത്തിൽ നിന്നു ഇറങ്ങിപ്പോയത് ചർച്ചയായി. യോഗം ആരംഭിച്ചപ്പോൾ ഹാജർ പുസ്തകത്തിൽ ഒപ്പുവയ്ക്കാൻ അബ്ദു തയാറായില്ല. തുടർന്ന് ഒപ്പിടാത്തവർ യോഗത്തിൽനിന്നു ഇറങ്ങിപോകണമെന്ന് നഗരസഭാധ്യക്ഷ കടുത്ത ഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു. തെരുവുവിളക്കുകൾ സ്ഥാപിക്കാൻ കരാർ നൽകിയതിനെച്ചൊല്ലി നഗരസഭാധ്യക്ഷയും സ്ഥിരസമിതി അധ്യക്ഷനും തമ്മിൽ ദീർഘനാളായി അഭിപ്രായ ഭിന്നതയിലാണ്.
END