വളാഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വായനശാല – കൂരിയാൽ ജംഗ്ഷൻ റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നാടിന് സമർപ്പിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിച്ച എ.പി സബാഹിനേയും, വാർഡ് മെമ്പർ ജഹഫർ പുതുക്കുടിയേയും എം.എൽ.എ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തിൻ്റെ 30 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർത്യമാക്കിയത്. വിവിധ വർക്കുകൾ കാരണം തകർച്ചയിലായിരുന്ന റോഡായിരുന്നു ഇത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ റോഡ് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എ.പി സബാഹ് പറഞ്ഞു.
എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർ പുതുക്കുടി, ബ്ലോക്ക് മെമ്പർ ഫർസാന നിസാർ, ബുഷറ നാസർ, മെമ്പർമാരായ പി.ടി അയ്യൂബ്, കെ.ടി നൗഷാദ് മണി, അനുഷ സ്ലിമോവ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ ജേതാക്കളായവരെയും, റോഡ് കോൺട്രാക്റ്റർ ഷക്കീൽ കോഡൂരിനേയും ചടങ്ങിൽ മൊമെൻ്റോ നൽകി ആദരിച്ചു.
മൊയ്തു എടയൂർ, എ.കെ മുസ്തഫ, കെ.കെ മോഹനകൃഷ്ണൻ, പി.ഷെരീഫ് മാസ്റ്റർ, കൊന്നക്കാട്ടിൽ യൂസഫ് ഹാജി, ഇ.പി നാസർ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: നവീകരിച്ച വായനശാല – കൂരിയാൽ ജംഗ്ഷൻ റോഡ് എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.