17.1 C
New York
Wednesday, March 22, 2023
Home Kerala " പെൺപിറവി "പരിഭാഷയ്ക്ക് പുരസ്കാരം

” പെൺപിറവി “പരിഭാഷയ്ക്ക് പുരസ്കാരം

കോട്ടയ്ക്കൽ. പ്രശസ്ത കവയത്രി ഗിരിജ പാതേക്കരയുടെ “പെൺപിറവി” എന്ന കവിതാ സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ “ബർത് ഓഫ് എ വുമൺ” റുയെൽ രാജ്യാന്തരീയ പുരസ്കാരം നേടി. ഇംഗ്ലീഷ് ഭാഷയിൽ ഒട്ടേറെ കവിതകൾ എഴുതിയ കോഴിക്കോട് സ്വദേശി വിനീത മേക്കോത്താണ് പരിഭാഷ നടത്തിയത്. വിൽപന നികുതി വകുപ്പിൽ ഉദ്യോഗസ്ഥയാണ് വിനീത. കഴിഞ്ഞവർഷമാണ് “ബർത് ഓഫ് എ വുമൺ” പുറത്തിറങ്ങിയത്.

2012ൽ ആണ് ഗിരിജ പാതേക്കരയുടെ “പെൺപിറവി” പ്രസിദ്ധീകരിച്ചത്. മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപികയായ ഗിരിജ കോട്ടയ്ക്കൽ സ്വദേശിയാണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ.കെ.മുരളീധരനാണ് ഭർത്താവ്.
ഗിരിജ പാതേക്കരയുടെ സഹോദരന്റെ ഭാര്യയാണ് വിനീത മേക്കോത്ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
WP2Social Auto Publish Powered By : XYZScripts.com
error: