17.1 C
New York
Wednesday, March 29, 2023
Home Kerala അങ്കണവാടി കലോത്സവം

അങ്കണവാടി കലോത്സവം

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ അങ്കണവാടി കലോത്സവം കിളികൊഞ്ചൽ 2023 അതിവിപുലമായി സംഘടിപ്പിച്ചു. കാവും പുറം സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപതി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലറും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ ഈസ നമ്പ്രത്ത് സ്വാഗതം പറഞ്ഞു.

വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബാഹിം,മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, ഷിഹാബ് പാറക്കൽ,ഷൈലജ കെ.വി, ഷാഹിന റസാഖ്, സുബിത രാജൻ,എൻ.നൂർ ജഹാൻ, തസ്ലീമ നദീർ താഹിറ ഇസ്മായിൽ, ഫൈസൽ അലി തങ്ങൾ, സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ കെ.വി, അഭിലാഷ് ടി, ശൈലജ പി.പി, റസീന മാലിക്ക്, ഉമ്മു ഹബീബ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ യിലെ 35 ഓളം വരുന്ന അംഗനവാടികളിൽ നിന്നുമായി 470 കുട്ടികൾ പങ്കെടുത്ത പരിപാടി പാട്ട്,ഒപ്പന, ഗ്രൂപ്പ് സോങ്ങ്, തുടങ്ങിയവ കൊണ്ട് വർണ്ണാഭമായി.

തുടർന്ന് അംഗനവാടി ടീച്ചേഴ്സിന്റെയും വർക്കേഴ്സിന്റെയും സംയുക്തമായുള്ള ഒപ്പനയും, മാർഗ്ഗം കളിയും നടന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ടോടെ സമാപനം കുറിച്ചു. 30 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന മാരാം കുന്ന് അങ്കണവാടിയിലെ സരസ്വാതി ടീച്ചർക്ക് നഗരസഭയുടെ ആദരവ് നൽകി. പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാന ദാന ചടങ്ങും നടന്നു. ഐ.സി.ഡി. എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: