പാലാ സീറ്റ് സംബന്ധിച്ച് എൻ.സി.പിയിൽ പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പരിഹാരമായില്ല.
പാലായിൽ വീട്ട് വീഴ്ചയില്ലെന്ന നിലപാടിൽ മാണി സി.കാപ്പനും ഒരു സീറ്റിന് വേണ്ടി കടുംപിടിത്തം വേണ്ടെന്ന് എ.കെ. ശശീന്ദ്രനും നിലപാടെടുത്തതോടെയാണ് സീറ്റ് സംബന്ധിച്ചുള്ള ചർച്ചയിൽ പരിഹാരം കാണാതെ പോയത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ഇന്ന് അരമണിക്കൂറോളം ഇരുവരും ചർച്ച നടത്തിയത്.