ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ച പൂർത്തിയാക്കി.
നീണ്ട ഉഭയകക്ഷി ചർച്ചകൾക്കൊടുവിലണ് സീറ്റുകൾ സംബന്ധിച്ച തീരുമാനം ഉണ്ടായത്.
നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് സിപിഎം 85, സിപിഐ 25, കേരള കോൺഗ്രസ് (ജോസ്) 13, ജെഡിഎസ് 4, എൽജെഡി 3, ഐഎൻഎൽ 3 എൻസിപി 3, കേരള കോൺഗ്രസ് (ബി) 1, കേരള കോൺഗ്രസ് (എസ്) 1, ആർഎസ്പി (ലെനിനിസ്റ്റ്) 1, ജനാധിപത്യ കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റു നില.
ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്എമ്മിന് നൽകാൻ ധാരണയായതോടെയാണ് സീറ്റ് വിഭജന ചർച്ച പൂർത്തിയായത്.
സിപിഐ എതിർപ്പ് മറികടന്നാണ് സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്.