തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ കെ വി തോമസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഹൈക്കമാൻഡ് പ്രതിനിധി സംഘത്തെ കാണുന്നതിനായാണ് യാത്ര. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം നൽകി കെ വി തോമസിനെ അനുനയിപ്പിക്കും എന്നാണ് സൂചന.
കെ വി തോമസ് ഇടതുമുന്നണിയിലേക്ക് അടുക്കുകയാണെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു പ്രചാരണം. നിലപാട് വ്യക്തമാക്കാൻ ഇന്ന് അദ്ദേഹം വാർത്താ സമ്മേളനം വിളിക്കുകയും ചെയ്തു. എന്നാൽ, വിഷയത്തിൽ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദ്ദേഹം വാർത്താ സമ്മേളനം റദ്ദാക്കി. പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം ഹൈക്കമാൻഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും
അതേ സമയംതാൻ കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലന്ന് കെ വി തോമസ് പറഞ്ഞു
താൻ കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലന്ന് കെ വി തോമസ്. ചില സാമൂഹിക മാധ്യമങ്ങളിൽ തനിക്ക് എതിരെ പ്രചാരണം വന്നു. പാർട്ടി വിടുമെന്ന രീതിയിലാണ് പ്രചാരണം വന്നത്. ഇതിനെതിരെ ഹൈക്കമാൻ്റിൽ പരാതി നൽകും.