17.1 C
New York
Sunday, February 5, 2023
Home Kerala KV തോമസ് മത്സരിക്കേണ്ടതുണ്ടോ? എന്നാലോചിക്കണം: MM ലോറൻസ്

KV തോമസ് മത്സരിക്കേണ്ടതുണ്ടോ? എന്നാലോചിക്കണം: MM ലോറൻസ്

Bootstrap Example

കൊച്ചി: . പ്രായം പരിഗണിച്ച്‌ ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ. വി തോമസ് ആലോചിക്കണമെന്ന്  മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ്. യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കെ. വി തോമസിനല്ല പകരം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ വി തോമസ് ആവശ്യപ്പെട്ട സ്ഥാനങ്ങള്‍ കോണ്‍ഗ്രസില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം സിപിഎമ്മുമായി സഹകരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിറകെയാണ് എം എം ലോറന്‍സിന്റെ അഭിപ്രായ പ്രകടനം.

കെ.വി തോമസിനെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കെ. വി തോമസിനേക്കാള്‍ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കില്‍ എറണാകുളത്ത് അവര്‍ക്ക് പ്രാധാന്യം കൊടുക്കുകയാണ് വേണ്ടതെന്ന് എം എം ലോറന്‍സ് പറഞ്ഞു. ഇനിയും മത്സസരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ. വി തോമസാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫിനകത്ത് സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ. വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും എംഎം ലോറന്‍സ് അഭിപ്രായപ്പെട്ടു.

കെ വി തോമസുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. തോമസ് എല്‍ ഡി എഫിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ലോറന്‍സ് പറഞ്ഞു. യു ഡി എഫ് പാളയം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിന് പിന്നാലെ കോണ്‍ഗ്രസ് കാലങ്ങളായി തന്നോട് ചെയ്യുന്നതെന്താണെന്ന് വെളിപ്പെടുത്താനുളള നീക്കത്തില്‍ കൂടിയാണ് കെ വി തോമസ്. 

Facebook Comments

COMMENTS

- Advertisment -

Most Popular

മലയാളി മനസ്സിനൊപ്പം നിറഞ്ഞ മനസ്സുമായ്..✍ബൈജു തെക്കുംപുറത്ത്

പുതിയ കാലത്തിൻ്റെ വാർത്താ സ്പന്ദനമായ് അക്ഷരാർത്ഥത്തിൽ മാറിയ, ലോകമൊട്ടുക്കുമുള്ള മലയാളികളുടെ വിരൽത്തുമ്പിൽ എന്നും എത്തുന്ന മലയാളി മനസ്സിൻ്റെ സഹയാത്രികനായിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടു. വിവിധ സാഹിത്യ കൂട്ടായ്മകളിലും സ്വന്തം പേജിലും എഴുതി മുന്നോട്ട് പോകുന്ന...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

🟥ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ലിയോ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കും വിധം...

മലയാളി മനസ്സ് .. “ആരോഗ്യ വീഥി”

ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാന്‍സര്‍ കേസുകളില്‍ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി

മികവിന്റെ പിന്നിലെ പ്രയത്നം ഏറെ പ്രധാനം. ...................................................................................................... ഒരു രാജാവ്, തന്റെ രാജ്യത്തെ ഏറ്റവും മികച്ച ചിത്രകാരനെ, വളരെ അപൂവ്വമായി മാത്രം കാണപ്പെടാറുള്ള ഒരു പക്ഷിയുടെ ചിത്രം വരയ്ക്കാനേൽപിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രം പൂർത്തിയായില്ല. ചോദിക്കുമ്പോൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: