കോട്ടയ്ക്കൽ:കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ തുടർച്ചയായി എട്ടാം തവണയും 100 ശതമാനം വിജയം.194 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 57 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. എസ്എസ്എൽസി പരീക്ഷയിലും 100 ശതമാനം വിജയമാണ് സ്കൂൾ നേടിയത്.
മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, വിദ്യാർഥികൾ തുടങ്ങിയവർ വിജയാഹ്ലാദത്തിൽ പങ്കുകൊണ്ടു.