കണ്ണൂർ: കഞ്ചാവുമായി യുവാവ് പിടിയിൽ. ധർമ്മടം സ്വദേശി ഖലീൽ ആണ് പോലീസിന്റെ പിടിയിലായത്. വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്.
പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പ്രതിയെ പരിശോധിക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ നിന്നും 355 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. സബ്ബ് ഇൻസ്പെക്ടർ സി പി ബിജോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിഷ്, ബിജേഷ്, എന്നിവരാണ് പോലീസ് സംഘത്തിൽഉണ്ടായിരുന്നത്.
വാർത്ത: ജയൻ കോന്നി