17.1 C
New York
Monday, May 29, 2023
Home Kerala ‘കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണം, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല’; റാന്നി എംഎൽഎ പ്രമോദ് നാരായൺ

‘കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണം, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല’; റാന്നി എംഎൽഎ പ്രമോദ് നാരായൺ

റിപ്പോർട്ട്: ജയൻ കോന്നി

കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. പെരുനാട് വടശേരിക്കര മേഖലയിൽ തുടർച്ചയായി കടുവയുടെ ആക്രമണം ഉണ്ടാകുന്നു. നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല. വെടിവച്ചു കൊല്ലാൻ വേണ്ട ഉത്തരവിനായി നടപടി തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. പെരുനാട് വടശേരിക്കര മേഖലയിൽ തുടർച്ചയായി കടുവയുടെ ആക്രമണം ഉണ്ടാകുന്നു, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല. വെടിവച്ചു കൊല്ലാൻ വേണ്ട ഉത്തരവിനായി നടപടി തുടങ്ങണമെന്നും അദ്ദേഹം പ്രതികരിച്ചു.

കടുവയ്ക്കായി വനപാലകർ നടത്തിയ തിരച്ചിൽ ഫലം കാണാത്ത സാഹചര്യമുണ്ടായി. കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ കൂട് വച്ചു. ഡ്രോൺ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തി രാപ്പകൽ വ്യത്യാസമില്ലാതെ നിരീക്ഷണവും നടത്തി.എന്നിട്ടും കടുവയെ കണ്ടെത്താനായില്ല. കടുവ മറ്റു ജനവാസ മേഖലകളിലേക്ക് പോവുകയാണ് ചെയ്യുന്നത് .സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കടുവ സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഭീഷണിയാകും. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര വനം നിയമത്തിലെ നിയമപരമായ സങ്കീർണതകൾ പരിഹരിച്ച് കടുവയെ കണ്ടാലുടൻ വെടിവയ്ക്കുന്നതിന് ഉത്തരവിറക്കണമെന്നാണ്. എംഎൽഎ വനം വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടത്. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്യണം.

ഒരു മാസത്തിന് മുമ്പ് പെരുനാട് ബഥനി പുതുവേലിൽ ആരംഭിച്ച കടുവാ ഭീഷണി ഇപ്പോഴും തുടരുകയാണ്. ബഥനി പുതുവൽ ഭാഗത്ത് മാത്രമല്ല വടശേരിക്കര പേഴുംപാറ, ബൗണ്ടറി, ഒളികല്ല്. കുമ്പളത്താമൺ, ബ്രദർ മുക്ക് , ചമ്പോൺ മേഖലകളിലെല്ലാം കടുവയുടെ സാന്നിധ്യം അറിഞ്ഞിരിക്കുകയാണ് – നിരവധി വളർത്തുമൃഗങ്ങളെയും ഇതിനോടകം പലഭാഗങ്ങളിൽ നിന്നായി കടുവ കൊന്നു. പലരും കടുവയെ നേരിട്ട് കാണുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. ഇനിയും കടുവ നാട്ടിലിറങ്ങിയ വിഹരിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മനുഷ്യൻറെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സർക്കാരും ഭരണകൂടവും ബാധ്യസ്ഥരാണ്.

ഈ സാഹചര്യങ്ങളിൽ കേന്ദ്ര വനം നിയമത്തിലെ സങ്കീർണ്ണതകൾ ഒഴിവാക്കി കടുവയെ വെടിവെച്ചു കൊല്ലുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം . ഇല്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇട നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജയൻ കോന്നി

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: