17.1 C
New York
Monday, February 6, 2023
Home Kerala ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

Bootstrap Example

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും.

മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചാണ് ക്രമീകരണം ഒരുക്കുന്നത്. തിരക്ക് വർധിക്കുന്ന മുറയ്ക്ക് വലിയ നടപ്പന്തലിലേക്ക് തീർത്ഥാടകരെത്തുന്നത് അതത് സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രിക്കും. ഇവിടങ്ങളിൽ മതിയായ അളവിൽ പൊലീസിനെയും ദ്രുത കർമ സേനയേയും വിന്യസിക്കും. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയേയും വിന്യസിക്കും. ഇന്നലെയും സന്നിധാനത്തും പരിസരത്തും കനത്ത മഴ പെയ്തിരുന്നു. മഴ കനത്താൽ നീലിമല വഴി എത്തുന്നവർ വിവിധ കാത്തിരിപ്പ് പുരകളിൽ തങ്ങാൻ നിർദേശം നൽകും . മലയിറക്കം സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാക്കാനും നീക്കമുണ്ട്.

കേരള പൊലീസിന്റെ പുതിയ ബാച്ച് കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. തിരക്ക് വർധിക്കുന്നത് പരിഗണിച്ച് പൊലീസിന്റെ അംഗബലം കൂട്ടും. കോയമ്പത്തൂരിൽ നിന്നുളള 131 അംഗ ദ്രുതകർമ സേനയെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. തീവ്രവാദ ആക്രമണം ചെറുക്കുന്നതുമുതൽ രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ വരെ ഒരുക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമാൻഡന്റ് ജി വിജയൻ പറഞ്ഞു.

തീർത്ഥാടന കാലം പൂർത്തിയാകുംവരെ കേന്ദ്രസേന സന്നിധാനത്ത് ഉണ്ടാകും. സംസ്ഥാന പൊലീസുമായി സഹകരിച്ചായിരിക്കും ആർ എ എഫിന്റെ പ്രവർത്തനം. 40 ലക്ഷം പേരെയാണ് ഇത്തവണ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്.അതേസമയം, തീർത്ഥാടനത്തിന്റെ ആദ്യ 12 ദിവസം തന്നെ 10 ലക്ഷത്തോളം പേർ ദർശനത്തിനെത്തിയെന്നാണ് കണക്ക്.

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: