17.1 C
New York
Monday, February 6, 2023
Home Kerala യുഡിഎഫ് ഭരിക്കുന്ന വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനമെന്ന് പരാതി;അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്.

യുഡിഎഫ് ഭരിക്കുന്ന വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനമെന്ന് പരാതി;അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്.

Bootstrap Example

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്നപരാതിയുമായി യൂത്ത് കോൺഗ്രസ്. മണ്ഡലം പ്രസിഡണ്ട് മൻസൂർ അലിയുടെ പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.പ്യൂൺ നിയമനത്തിന് മൂന്നുപേരിൽ നിന്ന് 25 ലക്ഷം വീതം ഭരണ സമിതി വാങ്ങിയെന്നാണ് പരാതി.

വല്ലപ്പുഴ ബാങ്കിലെ 3 പ്യൂൺ തസ്തികകളിലേക്കുള്ള അഭിമുഖം ഡിസംബർ 1നാണ് നിശ്ചയിച്ചിരിക്കുന്നത്. അത് നടക്കും മുമ്പേ 3 പേരിൽ നിന്ന് 25 ലക്ഷം രൂപവീതം കോഴവാങ്ങി നിയമനം ഉറപ്പിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മൻസൂർ അലിയുടെ പരാതി.എഴുത്ത്പരീക്ഷ കഴിഞ് അഭിമുഖത്തിന് കാത്തിരിക്കുന്ന ഉദ്യോഗാ‍‍ർഥികളിൽ ഒരാളാണ് മൻസൂർ അലി. മൻസൂറിൻ്റെ പരാതിയിൽ ഹൈക്കോടതി നിയമന നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടു.

ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിയെ കുറിച്ച് അന്വേഷിച്ച് 2 മാസത്തിനകം സഹകരണ ജോയിൻ്റ് രജിസ്ട്രർ റിപ്പോർട്ട് നൽകണം. ജോയിൻ്റ് രജിസ്ട്രാറുടെ അന്തിമ റിപ്പോർട്ട് പ്രകാരം മാത്രമെ ബാങ്ക് നിയമനം നടത്താവൂവെന്നും ഉത്തരവിൽ പറയുന്നു. യുഡിഎഫ് ഭരണ സമിതിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് തന്നെ പരാതി ഉയർത്തിയതോടെ ഇതെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് സി പി എമ്മിൻ്റെ ആവശ്യം.

പണം നൽകിയവരുടെ പേരുകൾ സഹിതം വിജിലൻസിനും മൻസൂർ അലി പരാതി നൽകിയിട്ടുണ്ട്.തത്കാലം പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എല്ലാ കാര്യകളും രണ്ടു ദിവസത്തിനകം തുറന്നു പറയുമെന്നും മൻസൂർ അലി പറഞ്ഞു.യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതിയെ കുറിച്ച് തുടക്കത്തിൽ മൗനം പാലിച്ച കോൺഗ്രസ് ജില്ല നേതൃത്യം ഹൈക്കോടതി ഉത്തരവ് വന്നതോടെ അന്വേഷണം തുടങ്ങി. പരാതിയെ കുറിച്ച് പരിശോധിക്കുമെന്ന് DCC പ്രസിഡൻറ് തങ്കപ്പൻ അറിയിച്ചു.ആരോപണങ്ങളെല്ലാം ബാങ്ക് പ്രസിഡണ്ട് നിഷേധിക്കുമ്പോഴും കോൺഗ്രസിനും യുഡിഎഫിനും വലിയ തലവേദനയായിരിക്കുകയാണ് യു ഡി എഫ് ഭരിക്കുന്ന ബാങ്കിലെ കോഴ വിവാദം.

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: