17.1 C
New York
Monday, February 6, 2023
Home Kerala എല്ലാ റഫറിമാരും വനിതക​ളെന്ന ചരിത്രത്തിലേക്ക് ഖത്തർ ലോകകപ്പിലെ ഈ മത്സരം.

എല്ലാ റഫറിമാരും വനിതക​ളെന്ന ചരിത്രത്തിലേക്ക് ഖത്തർ ലോകകപ്പിലെ ഈ മത്സരം.

Bootstrap Example

ദോഹ: വനിതകൾക്ക് കൂടുതൽ അവസരം നൽകുന്ന കായിക മാമാങ്കമായി ഇതിനകം ചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന എല്ലാ റഫറിമാരും വനിതകളെന്ന റെക്കോഡും പിറക്കുന്നു. പുരുഷന്മാർ പന്തുതട്ടുന്ന സോക്കർ യുദ്ധത്തിൽ വിസിലും കൊടിയും പിടിച്ച് നിയന്ത്രിക്കുന്നവർ എല്ലാം വനിതകളാകുകയെന്ന ചരിത്രമാണ് വ്യാഴാഴ്ച പിറക്കുക. ഒരു തോൽവിയും ഒരു സമനിലയുമായി പിറകിലുള്ള ജർമനി നോക്കൗട്ട് സ്വപ്നം കാണുന്ന അവസാന ഗ്രൂപ് മത്സരത്തിൽ സ്റ്റെഫാനി ഫ്രപ്പാർട്ട് എന്ന ഫ്രഞ്ച് വനിതയാകും മൈതാനത്തുണ്ടാകുക. ആദ്യമായാണ് ​പുരുഷ ലോകകപ്പിൽ ഒരു വനിത റഫറിയാകുന്നത്. കഴിഞ്ഞ മെക്സിക്കോ- പോളണ്ട് മത്സരത്തിൽ ഫ്രപ്പാർട്ട് ഫോർത്ത് അംപയറായിരുന്നു.

വ്യാഴാഴ്ചത്തെ പോരാട്ടത്തിൽ ഇവർക്കൊപ്പം ബ്രസീലിന്റെ ന്യൂസ ബാക്ക്, മെക്സിക്കയുടെ കാരൻ ഡയസ് എന്നിവരുമുണ്ടാകും. അൽബൈത് സ്റ്റേഡിയത്തിലാണ് മത്സരം.

ഫ്രപ്പാർട്ട് 2020ലെ പുരുഷ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും റഫറിയായിരുന്നു. അതിന് മുമ്പ് 2019​ലെ യൂറോപ്യൻ സുപർ കപ്പിൽ ലിവർപൂൾ- ചെൽസി കളിയിൽ വിസിൽ മുഴക്കിയാണ് ഫ്രപ്പാർട്ട് ആദ്യമായി മുൻനിര പുരുഷ വിഭാഗം മത്സരങ്ങൾ നിയന്ത്രിച്ചു തുടങ്ങിയത്. 38കാരിക്കൊപ്പം റുവാൻഡയിൽനിന്ന് സലീമ മുകൻസാങ്ക, ജപ്പാനെറ യോഷിമി യമാഷിത എന്നിവരും ഈ ലോകകപ്പിൽ റഫറിമാരായുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: