ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധി പ്രഖ്യാപിച്ചു.
ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും 2023 ഒക്ടോബർ മൂന്നിന് അവധിയായിരിക്കും എന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.