കോട്ടയം: കനത്ത മഴയുടെ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ 11 ക്യാമ്പുകളും വൈക്കത്ത് ഒരു ക്യാമ്പുമാണുള്ളത്. 50 കുടുംബങ്ങളിലെ 178 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. 71 പുരുഷൻമാരും 64 സ്ത്രീകളും 43 കുട്ടികളും എന്നിങ്ങനെയാണ് അന്തേവാസികളുടെ കണക്ക്.
ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പ് അടച്ചു. തൃക്കോത എൽ പി സ്കൂളിലെ ക്യാമ്പാണ് അടച്ചത്. ഇവിടെയുണ്ടായിരുന്ന 12 പേരും കുടുംബങ്ങളിലേക്ക് മടങ്ങി. അതേസമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ മഴയ്ക്ക് ശമനമുണ്ട്.
ഇന്ന് ജില്ലയിൽ ശരാശരി 46.06 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോട്ടയത്ത് – 69.2 മില്ലീമീറ്റർ, കോഴ – 25.6,പാമ്പാടി – 54.6, ഈരാറ്റുപേട്ട – 47, തീക്കോയി – 41, മുണ്ടക്കയം – 41.4, കാഞ്ഞിരപ്പള്ളി -43.6 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.