വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് അടുത്ത മാസം 15ന് അടുക്കുന്ന ആദ്യ കപ്പൽ ഷെൻഹുവ–15 യെ ബെർത്തിലേക്ക് നയിച്ചു എത്തിക്കുന്നതിനു പാത തെളിയിക്കുന്നതിനുള്ള ബോയകൾ നിക്ഷേപിച്ചു തുടങ്ങി. തടസ്സങ്ങളില്ലാതെ കപ്പലിനെ ബെർത്തിലേക്ക് അടുപ്പിക്കുന്ന റൂട്ട് വ്യക്തമാക്കാനാണ് ബോയകളുടെ നിക്ഷേപം.
ബെർത്തിലേക്കുള്ള പാത വ്യക്തമാക്കുന്ന ഏതാനും ബോയകളാണ് നിശ്ചിത സ്ഥാനങ്ങളിലായി കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. പുറം കടലിൽ നേരത്തെ എത്തുമെന്നു കരുതുന്ന ഷെൻഹുവ–15 നെ തുറമുഖത്തെ ഓഷ്യൻ സ്പിരിറ്റ് എന്ന ടഗ് ആണ് ബെർത്തിലേക്ക് നയിച്ച് എത്തിക്കുക.