17.1 C
New York
Thursday, December 7, 2023
Home Kerala കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു, കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം: മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു, കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം: മുഖ്യമന്ത്രി.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും
വലിയ തോതിലുളള അവഗണനയാണ് സംസ്ഥാനം നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വരുമാനം നീതിയുക്തമായ രീതിയില്‍ അല്ല വിതരണം നടത്തുന്നത്.
1.9 % വിഹിതം മാത്രമാണ് കേന്ദ്രം നൽകുന്നത്. കേന്ദ്ര – സംസ്ഥാന പദ്ധികളിൽ കേന്ദ്ര വിഹിതം വെട്ടി കുറയ്ക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ എൻ ആർ ഇ ജി രണ്ടാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന് കടമെടുപ്പ് പരിധി കൂട്ടണമെന്ന് അവശ്യപ്പെട്ടു. എന്നാൽ കേന്ദ്രം കുറച്ചു. ഇപ്പോള്‍ ബിജെപി സർക്കാർ അതി ഭീമമായ കുറവാണ് കടമെടുപ്പ് പരിധിയില്‍ വരുത്തിയിരിക്കുന്നത്. വീണ്ടും വെട്ടി കുറയ്ക്കാനാണ് ശ്രമം. കേന്ദ്ര ധനകാര്യമന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തി. ക്ഷേമപെൻഷൻ അനർഹർക്കാണ് നൽകുന്നതെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോയെന്നും ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ധനകാര്യമന്ത്രി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിലെ പദ്ധതികൾ നടപ്പാക്കാനാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. റോഡ്, വിദ്യാഭ്യാസ മേഖല , പുതിയ സംഭരങ്ങൾ കണ്ടെത്തുന്നതും ഇതുവ‍ഴിയാണ്. കിഫ്ബി വ‍ഴി വികസന പദ്ധതികൾ നടപ്പായി വരുകയാണെന്നും ഈ വികസനങ്ങൾ തടയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് എതിരെ സംസാരക്കാൻ കേരളത്തിലെ യുഡിഎഫ് എംപി മാർക്കു മടിയാണ്.
ബിജെപിയുടെ മനസ്സിൽ ചെറിയൊരു നീരസം പോലും ഉണ്ടാവരുതെന്ന് എന്തിനാണ് ഇവിടത്തെ കോൺഗ്രസ് നിലപാടെടുക്കുന്നത്. നവ കേരളാ സദസ്സിന് കക്ഷി രാഷ്ട്രീയമില്ല. മണ്ഡലങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സർക്കാർ എന്ത് ചെയ്തു എന്ന് പറയുന്നതിന് നവകേരള സദസ് നടത്തുന്നത്. എല്ലാ മണ്ഡലത്തിലും അവിടുത്തെ എംഎൽഎ ആണ് നേതൃത്വം നൽകുന്നത്. എന്നാൽ കോൺഗ്രസ് അത് എതിർക്കുകയാണെന്നും എന്തിനാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

2004 ല്‍ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനാണ് അന്ന് ഇടതുപക്ഷം യുപിഎ സര്‍ക്കാരിന് പിന്തുണ കൊടുത്തത്. ആ പിന്തുണ യുപിഎയ്ക്കും കോൺഗ്രസിനും ഗുണകരമായി എന്നതാണ് വസ്തുത. ഒന്നാം യുപിഎ സർക്കാർ കടുത്ത ജനദ്രാഹ നടപടിയിലേക്ക് പോയില്ല. എന്‍ആര്‍ഇജി ഇടത് ഇടതുപക്ഷത്തിന്‍റെ ശക്തമായ ആവശ്യത്തെ തുടർന്ന് നടപ്പാക്കിയ പദ്ധതിയാണ്. ദേശീയ ഗ്രാമീണ പദ്ധതി പാവപ്പെട്ടവർക്ക് ഗുണമായി, വനവാകാശ നിയമം ഇടത് പക്ഷത്തിന്‍റെ അവശ്യപ്രകാരം നടപ്പാക്കി. കോൺഗ്രസ് ഇന്ത്യയെ അമേരിക്കൻ സാമ്രാജ്യത്തിന്‍റെ സഖ്യ കക്ഷിയാക്കി മാറ്റാൻ ശ്രമച്ചിപ്പോൾ ഇടത് പക്ഷം എതിർത്തു.

ഇടത് പിന്തുണ ഇല്ലാത്ത രണ്ടാം യുപിഎ സർക്കാർ കടുത്ത ജനദ്രാഹ നടപടികൾ നടപ്പാക്കി.
കോൺഗ്രസിന്‍റെ യാഥാർത്ത സ്വാഭാവം കാട്ടി.ആസിയാൻ കരാർ കർഷക ദ്രോഹമായി മാറുമെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ കോൺഗ്രസ് നേതാക്കാൾ രാജ്യവ്യാപകമായി അനുകൂലിച്ച് സംസാരിച്ചു. ആസിയാൻ കരാർ കർഷക ദ്രോഹമാണെന്ന് തിരിച്ചറിഞ്ഞിട്ടും കോൺഗ്രസ് തിരുത്താൻ തയ്യാർ ആവുന്നില്ല. ആഗോളവൽക്കരണ നയം നടപ്പാക്കിയതും കോൺഗ്രസ് സർക്കാരാണ്. പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമതിക്കായിട്ടാണ് ഗവണ്‍മെന്‍റ് പ്രവർത്തിക്കേണ്ടതെന്ന് കോണ്‍ഗ്രസ് മറന്നു.

രണ്ടാം യുപിഎ സര്‍ക്കാർ ബിജെപിയെ അധികാരത്തിൽ എത്തിച്ചു. സാമ്പത്തിക നയ കാര്യങ്ങളിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാട്. കോൺഗ്രസിന്‍റെ നയത്തിന്‍റെ തുടർച്ചയാണ് ബിജെപി നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിന് ബിജെപിയെ എതിർക്കാനാവില്ല. ബിജെപിയും ജനദ്രാഹ നടപടികളാണ് നടപ്പാക്കുന്നത്
സാമ്പത്തികങ്ങൾ രണ്ടു കൂട്ടരും തെറ്റാണ് എന്ന് പറയുന്നില്ല രണ്ടുകൂട്ടരുടെയും നയം ഒന്നാണ്. എന്നാല്‍ ബദൽ നയം ആണ് എല്‍ഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍  

പത്തനംതിട്ട --രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം...

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ...

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട --സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: