ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ മാറാനോ നിക്ഷേപിക്കാനോ ഉള്ള അവസാന തിയതി സെപ്റ്റംബർ 30. ഇതിനകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കനുസരിച്ച് ആർബിഐ പറയുന്നത്. മേയ് 19ന് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു.
2016 നവംബർ എട്ടിനു മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018–19ൽ അവസാനിപ്പിച്ചു. നോട്ടുകളിലേറെയും 2017 മാർച്ചിനു മുൻപ് അച്ചടിച്ചവയാണ്.