തിരുവനന്തപുരം: തോട്ടം തൊഴിലാളികൾക്ക് 41 രൂപ വേതന വർധന ഏർപ്പെടുത്തും. വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2023 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള വർധന നടപ്പാക്കും.
തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തോട്ടം തൊഴിലാളികളുടെ വേതന വർധന സംബന്ധിച്ച് വിളിച്ചു ചേർത്ത പ്ലാന്റേഷൻ ലേബറി കമ്മിറ്റി യോഗത്തിൽ തീരുമാനമായി. അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം വളരെ വേഗം തന്നെ ഇതിന് അനുമതി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.