ഇടുക്കി: ജന്മനാട്ടിലേക്ക് തന്നെ തിരികെ മടങ്ങി അരിക്കൊമ്പൻ. നിലവിൽ ആന കുമളിയ്ക്ക് സമീപം ഉണ്ടെന്നാണ് വിവരം. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കുമളിയിൽ നിന്നും ആകാശദൂരം ആറ് കിലോമീറ്റർ അകലെയാണെന്നാണ് നിലവിൽ ആനയുടെ സ്ഥാനം. കുമളി ഭാഗത്തേക്ക് തന്നെയാകും ആനയുടെ തുടർ സഞ്ചാരവും എന്നാണ് സൂചന. നേരത്തെ തമിഴ്‌നാട് വനാതിർത്തി കടന്ന ആന കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചതായി വിവരം ലഭിച്ചിരുന്നു.
ആന തിരികെ മടങ്ങുമെന്നായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ ആന കുമളി ഭാഗത്തേക്ക് വരികയായിരുന്നു. അതേസമയം അരിക്കൊമ്പൻ തിരികെ എത്തുമോ എന്ന ഭയത്തിലാണ് ജനങ്ങൾ.