യുകെ: 8 മാസം മുമ്പ് ജോലിക്കായി യുകെയിൽ എത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിനി മരിച്ചു.
നിലമ്പൂർ ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്. യുകെയിലെ വോട്ടൺ അണ്ടർ എഡ്ജിലെ വെസ്റ്റ്ഗ്രീൻ ഹൗസ് കെയർ ഹോമിൽ സീനിയർ കെയററായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഗ്ലോസ്റ്ററിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു.
ഏപ്രിൽ 23ന് ആണ് തലവേദനയെത്തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്രെയിൻ ട്യൂമർ ആണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് തിങ്കളാഴ്ച സർജറി നടത്തി.
ഇതിനു ശേഷം വന്ന സ്ട്രോക്കിനെത്തുടർന്നായിരുന്നു മരണം.
എട്ടു മാസം മുൻപാണ് ജോലിക്കായി എത്തിയത്. നേരത്തേ പഞ്ചാബിൽ നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു.
ഭർത്താവ്: ചുങ്കത്തറ പനമൺ വീട്ടിൽ വിനോഷ് വർഗീസ്. വിനോഷ് രണ്ടര മാസം മുൻപാണ് ഡിപെൻഡന്റ് വിസയിൽ യുകെയിൽ അഞ്ജുവിന്റെ അടുത്ത് എത്തിയത്.
ഇവർക്ക് എട്ടുവയസുള്ള മകനുണ്ട്. മകൻ ചുങ്കത്തറയിലാണുള്ളത്.
ചുങ്കത്തറ മുതുകുളം തോമസ് അരിങ്ങടയുടേയും ബീന കുര്യാക്കോസിന്റേയും മകളാണ്.