17.1 C
New York
Monday, May 29, 2023
Home Kerala യുവ ക​ർ​ഷ​ക​ൻ എ​സ്. ​പി സു​ജി​ത്തി​ന്(വെറൈറ്റി ഫാർമർ) സം​സ്ഥാ​ന യു​വ​ജ​ന കമ്മീ​ഷ​ൻ യൂ​ത്ത് ഐ​ക്കൺ അ​വാ​ർ​ഡ്.

യുവ ക​ർ​ഷ​ക​ൻ എ​സ്. ​പി സു​ജി​ത്തി​ന്(വെറൈറ്റി ഫാർമർ) സം​സ്ഥാ​ന യു​വ​ജ​ന കമ്മീ​ഷ​ൻ യൂ​ത്ത് ഐ​ക്കൺ അ​വാ​ർ​ഡ്.

ആലപ്പുഴ: കഞ്ഞിക്കുഴിയിലെ യുവ ക​ർ​ഷ​ക​ൻ എ​സ്. ​പി സു​ജി​ത്തി​ന് സം​സ്ഥാ​ന യു​വ​ജ​ന കമ്മീ​ഷ​ൻ യൂ​ത്ത് ഐ​ക്കൺ അ​വാ​ർ​ഡ്. ​കാ​ർ​ഷി​ക ​രം​ഗ​ത്ത് നൂ​ത​ന പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ വി​ജ​യം ക​ണ്ട​തി​നാ​ണ്​ അ​വാ​ർ​ഡ്. ര​ണ്ട​ര ഏ​ക്ക​റി​ല്‍ ക​ഞ്ഞി​ക്കു​ഴി​യി​ലെ കാ​രി​ക്കു​ഴി പാ​ട​ത്തി​ൽ സൂ​ര്യ​കാ​ന്തി പാ​ടം സ​ജ്ജ​മാ​ക്കി​യ​തോ​ടെ​യാ​ണ് ക​ഞ്ഞി​ക്കു​ഴി നി​ക​ർ​ത്തി​ൽ വീട്ടില്‍ സുജിത്ത് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ‘വെറൈറ്റി ഫാർമർ’ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന സുജിത്തിന് ഫോളോവേഴ്സ് അനവധിയാണ്.

കൃ​ഷി​യി​ൽ സു​ജി​ത്ത് ഏ​റ്റെ​ടു​ത്ത്​ ന​ട​പ്പാ​ക്കു​ന്ന വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ളാ​ണ് യൂത്ത് ഐക്കൺ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ത​ണ്ണീ​ർ​മു​ക്ക​ത്ത് കാ​യ​ലി​ൽ പോ​ള​പ്പാ​യ​ലി​ന് പു​റ​ത്ത് ഒ​ഴു​കു​ന്ന പൂ​ന്തോ​ട്ടം ഒ​രു​ക്കി​യ​ത് ടൂ​റി​സം മേ​ഖ​ല​യി​ലെ വ്യ​ത്യ​സ്ത കാ​ഴ്ച​ക്ക് വ​ഴി​യൊ​രു​ക്കി. 2022 -ൽ ​സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്റെ സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ യു​വ​പ്ര​തി​ഭ പു​ര​സ്കാ​രം, 2014 -ൽ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​രം എന്നിവയും നേ​ടി​യി​ട്ടു​ണ്ട്.

ക​ഞ്ഞി​ക്കു​ഴി, ചേ​ർ​ത്ത​ല തെ​ക്ക്, മു​ഹ​മ്മ ത​ണ്ണീ​ർ​മു​ക്കം, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 20 ഏ​ക്ക​റി​ലാ​ണ് പ​ച്ചക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. ദി​വ​സ​വും വി​ള​വെ​ടു​പ്പ്​ ല​ക്ഷ്യ​മാ​ക്കി​യുള്ളതാണ് സുജിത്തിന്റെ കൃഷിരീതി. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷ​മാ​ണ് കൃഷിയിലേയ്ക്ക് തി​രി​ഞ്ഞ​ത്. ത​ണ്ണി​മ​ത്ത​നും പൊ​ട്ടു​വെ​ള്ള​രി​യും കു​ക്കു​മ്പ​റും തു​ട​ങ്ങി എ​ല്ലാം കൃ​ഷി​യി​ലും നൂ​റു​മേ​നി​യാ​ണ് വി​ള​വ്.

വി​ള​ക​ൾ​ക്ക് ആ​ദ്യ​മാ​യി ബാ​ർ​കോ​ഡ് സം​വി​ധാ​നം ത​യാ​റാ​ക്കി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഒ​ട്ടി​ച്ച് പു​തി​യ വി​പ​ണ​ന ത​ന്ത്ര​വും ചെ​യ്യു​ന്നു​ണ്ട്. ഉ​ള്ളി, കി​ഴ​ങ്ങ് വി​ള​ക​ളി​ലും പ​രീ​ക്ഷ​ണം ന​ട​ത്തി വി​ജ​യി​ച്ചു. വി​ഷു​വി​ന് ക​ണി​വെ​ള്ള​രി വി​ൽ​പ​ന​യാ​ണ് അ​ടു​ത്ത ല​ക്ഷ്യം. വ​ളം ഇ​ട്ട് ത​ടം ഒ​രു​ക്കി തു​ള്ളി ന​ന​യ്ക്കാ​യി പൈ​പ്പി​ട്ട് ഷീ​റ്റി​ട്ട് മൂ​ടി​യു​ള്ള കൃ​ത്യ​ത കൃ​ഷി രീ​തി​യാ​ണ് കൂ​ടു​ത​ലും അ​വ​ലം​ബി​ക്കു​ന്ന​ത്.

ഇ​സ്രാ​യേ​ലി​ൽ കൃ​ഷി പ​ഠ​ന​ത്തി​നാ​യി പോ​യവരി​ൽ സു​ജി​ത്തും ഉ​ണ്ടാ​യി​രു​ന്നു. മാ​താ​വ് ലീ​ലാ​മ​ണി​യും ഭാ​ര്യ അ​ഞ്ജു​വും മ​ക​ൾ കാ​ർ​ത്തി​ക​യു​മ​ട​ങ്ങു​ന്ന കു​ടും​ബം പി​ന്തു​ണ​യു​മാ​യി സു​ജി​ത്തി​നൊ​പ്പ​മു​ണ്ട്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: