17.1 C
New York
Thursday, September 28, 2023
Home Kerala തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ആക്രമണക്കേസ്; സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാല് വർഷം തടവ്.

തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ആക്രമണക്കേസ്; സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാല് വർഷം തടവ്.

കാസർഗോഡ് : കാസർഗോഡ് കുമ്പളയിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ആക്രമണക്കേസിൽ സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാല് വർഷം തടവ്. കുമ്പള ഏരിയ സെക്രട്ടറി ഇച്ചിലങ്കോട്ടെ സി.എ സുബൈറിനാണ് തടവ് ശിക്ഷ.

2016 ല്‍ മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാക്കിന്‍റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുമ്പളയിൽ മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ വിജയാഘോഷത്തിനിടെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ ഒരു ലീഗ് പ്രവർത്തകന് ഗുരുതരമായി പരിക്കേൽക്കുകയും, നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സി.എ സുബൈർ അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. ഇവരിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചു.

ബാക്കിയുള്ള 7 പ്രതികളെയാണ് കാസർകോട് സബ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അന്നത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകനും നിലവിലെ ഏരിയാ സെക്രട്ടറിയുമായ സുബൈറിന് നാലു വർഷവും ബാക്കിയുള്ള പ്രതികൾക്ക് രണ്ടു വർഷവുമാണ് തടവുശിക്ഷ.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കണ്ണൂർ സ്ക്വാഡ് ചോർന്നു; ഓൺലൈനിൽ എച്ച്ഡി പതിപ്പ്.

മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചോർന്നു. ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചോർന്നിരിക്കുന്നത്. നവാഗതനായ റോബി വർഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു...

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം.

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം. സ്ഥലത്ത് മൊബൈൽ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയർ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്. ചാർജ് ചെയ്ത് കൊണ്ട് ഫോണിൽ...

അടഞ്ഞ വാതിലുകള്‍ (കഥ)✍ബെന്നി സെബാസ്റ്റ്യൻ

ഉത്രാടപ്പാച്ചിലിലാണ് ചുററു പാടുമുള്ള നാട്ടുവഴികള്‍, ഉച്ചയൂണും കഴിഞ്ഞ് വെറുതെ പുറത്തേയ്ക്കിറങ്ങി. വിശാലമായ മുററത്തിനുമപ്പുറം ഗെയിററ്, അതിനുമപ്പുറം വെയിലു തിളയ്ക്കുന്ന റോഡ് , വെറുതെ ഗെയിററില്‍ കവിള്‍ ചേര്‍ത്തു നിന്നു. ഉച്ചസമയമായതുകൊണ്ട് റോഡ് വിജനമാണ്, വീട്ടില്‍ നിന്നും കുട്ടികളുടെ...

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...
WP2Social Auto Publish Powered By : XYZScripts.com
error: