പറവൂർ (എറണാകുളം): ഖത്തറിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനത്തെ തുടർന്ന് പൂയപ്പിള്ളി പള്ളിത്തറ ജിതിൻ (ജിത്തു 34) അന്തരിച്ചു.
വെള്ളിയാഴ്ച ട്രെയ്ലർ ഓടിച്ചുപോകുമ്പോൾ സിഗ്നലിൽ നിറുത്തിയെങ്കിലും പിന്നീട് വാഹനം മുന്നോട്ടെടുക്കാത്തതിനെത്തുടർന്ന് പിന്നിലുള്ള വാഹനങ്ങളിലുള്ളവർ വന്ന് നോക്കിയപ്പോൾ സ്റ്റിയറിംഗിൽ കുഴഞ്ഞുവീണ നിലയിലാണ് കണ്ടത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ബാബു, മാതാവ്: ജയന്തി, സഹോദങ്ങൾ: ജീമോൾ, ജിബി.