കീര്‍ത്തി സുരേഷ് ചിത്രം ‘ദസറ’ റിലീസിന് തയ്യാറെടുക്കുകയാണ്. നാനി നായകനാകുന്ന ചിത്രമാണ് ‘ദസറ’. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 30നാണ് റിലീസ് ചെയ്യുക. ‘ദസറ’ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് പുതിയ വാര്‍ത്ത.
‘ദസറ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ അവസാന ദിവസം 130ഓളം പേര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 75 ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ഇതിനായി ചെലവഴിച്ചത്. ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നത്.
ഇമോഷണലി കണക്റ്റാവുന്ന ചിത്രമാണ് ‘ദസറ’ എന്ന് കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.