ചാവക്കാട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കേസില്‍ പ്രതി അറസ്റ്റില്‍.
മാള തിരുമുക്കുളം സ്വദേശി പ്ലാക്കല്‍ വീട്ടില്‍ ഹാഷിമിനെയാണ് (48) ചാവക്കാട് എസ്.എച്ച്.ഒ വിപിന്‍ കെ. വേണുഗോപാല്‍ പിടികൂടിയത്.
വയനാട്ടിലുളള മത സ്ഥാപനത്തിന് വേണ്ടി പണം പിരിക്കുന്നയാളാണ് അറസ്റ്റിലായ ഹാഷിം. കടപ്പുറം പഞ്ചായത്തില്‍ താമസിക്കുന്ന കുട്ടിയുടെ വീടിനടുത്തുളള ഒഴിഞ്ഞ വീട്ടില്‍ വെച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ചാവക്കാട് എസ്‌ഐ ഡി. വൈശാഖ്, സീനിയര്‍ സിപിഒ സന്ദീപ്, സി.പി.ഒമാരായ ജയകൃഷ്ണന്‍, ബൈജു, നസല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.