കൊട്ടിയൂർ പാലുകാച്ചിയിൽ വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. കഴിഞ്ഞ ദിവസം ഇതിനോട് ചേർന്ന സ്ഥലത്ത് പശുക്കിടാവിനെ പുലി കൊന്ന് തിന്നിരുന്നു.
തുടർന്നാണ് ക്യാമറ സ്ഥാപിച്ചിരുന്നത്.പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് ഏറെയായി നാട്ടുകാർ പരാതി പറഞ്ഞിരുന്നു.
പുലി ഇറങ്ങിയതായി തെളിഞ്ഞതോടെ പ്രദേശത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കി.വയനാടുമായി ജില്ലാ അതിർത്തി പങ്കിടുന്ന സ്ഥലമായതിനാൽ അവിടുന്നായിരിക്കാം പുലി എത്തിയതെന്നാണ് നിഗമനം.