കേരള മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും വിവിധ സംവര ണാനുകൂല്യങ്ങൾ തെളിയിക്കുന്നതിനായി അപേക്ഷയോടൊപ്പം സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിനും കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവസാനമായി ഒരു അവസരം കൂടി നൽകുന്നു.
10.12. 2021 വൈകുന്നേരം 5.00 മണിവരെ ഇതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അപേക്ഷയോടൊപ്പം വിവിധ സംവരണാനുകൂല്യങ്ങൾക്കുള്ള അവകാശവാദം ഉന്നയിക്കാത്തവർക്ക് അർഹമായ സംവരണം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സർട്ടിഫിക്കറ്റുകൾ ഈ ഘട്ടത്തിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.