കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്.
വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം ബലക്ഷയമുണ്ട്. കാടാമ്പുഴ, ഇന്ത്യനൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ അടക്കം ഇതുവഴി പോകുന്നുണ്ട്. പാലത്തിന് വീതി കുറവായതിനാൽ കോവിലകം റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്. ജി.സുധാകരൻ മന്ത്രിയായിരുന്ന സമയത്താണ് പദ്ധതിക്കു രൂപം നൽകിയത്.
പാലം വീതി കൂട്ടണമെന്നാവശ്യപ്പെട്ട് സിപിഎം ഏരിയാ കമ്മിറ്റി നിവേദനം നൽകിയിരുന്നു.