17.1 C
New York
Saturday, September 30, 2023
Home Kerala 🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

ഭൂരിപക്ഷം ശരിയാകണമെന്നില്ല.
…………………………………………………………….

ഒരു ഗ്രാമത്തിലെ പ്രവാചകൻ സത്യസന്ധമായ പ്രവചനങ്ങൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിൻ്റെ മുൻകൂട്ടിയുളള നിർദ്ദേശങ്ങൾ, നാടിനെ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിരുന്നു. ഒരിയ്ക്കലൊരു മഴയ്ക്കുശേഷം ഗ്രാമത്തിലെ തടാകത്തിൽ നിന്നു വെള്ളം കുടിക്കരുതെന്ന് അദ്ദേഹം ഗ്രാമവാസികളെ വിലക്കി. എന്നാലതു അനുസരിക്കാതെ എല്ലാവരും ആ വെള്ളം കുടിച്ചു. കുടിച്ചവർക്കെല്ലാം ഭാന്തായി. പ്രവാചകൻ മാത്രം ആ വെള്ളം കുടിച്ചില്ല. അദ്ദേഹം ഭ്രാന്തനായതുമില്ല. അങ്ങനെ വന്നപ്പോൾ, പ്രവാചകൻ പറഞ്ഞതെല്ലാം ഭ്രാന്തായി മറ്റുള്ളവർ വ്യാഖ്യാനിച്ചു. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ പ്രവാചകൻ,ഗത്യന്തരമില്ലാതെ, തടാകത്തിലെ വെളളം കുടിച്ചു നോർമലായി.

ചെയ്യുന്നവരുടെ എണ്ണം കൂടിയാൽ, തെറ്റുകൾ, ശരികളായി രൂപാന്തരപ്പെട്ടുവെന്നു വന്നേക്കാം. ഭൂരിപക്ഷത്തിൻ്റെ പിന്തുണയുണ്ടെങ്കിൽ, ഏതു തെറ്റിനും ശരിയുടെ മുദ്ര ലഭിച്ചുവെന്നും വരാം. പക്ഷെ ഒരു പ്രവൃർത്തിയുടെ വിജയം അതു ചെയ്യുന്നവരുടെ എണ്ണത്തെ നോക്കിയല്ല, അതിൻ്റെ ഫലത്തെ അടിസ്ഥാനമാക്കിയാണു തീരുമാനിക്കേണ്ടത്.

നാം ജിവിക്കുന്നത് നിലനിൽപ്പിനുവേണ്ടി മാത്രമാകരുത്, നിലപാടുകൾക്കു വേണ്ടി കൂടിയാകണം. ജനപ്രീതി കിട്ടാൻ വേണ്ടിയും, സ്ഥാനമാനങ്ങൾക്കു വേണ്ടിയും, ജീവിതത്തിൻ്റെ പ്രത്യയശാസ്ത്രങ്ങൾ, ഒറ്റ ദിവസകൊണ്ടു, നമ്മൾ മാറ്റി മറിക്കരുത്. മറ്റുള്ളവരുടെ സ്വഭാവസർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി മാത്രമായിട്ടാകരതു നാം ജീവിക്കുന്നത്. നമ്മുടെ നിലപാടുകൾ സാധൂകരിക്കാൻ വേണ്ടിക്കൂടിയാകണം.

സർവ്വേശ്വരൻ സഹായിക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: