17.1 C
New York
Wednesday, October 5, 2022
Home Kerala CPM സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

CPM സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

CPM സ്ഥാനാർത്ഥി പട്ടിക 11 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത്. കഴിഞ്ഞ തവണ പട്ടികയിൽ 12 വനിതകളുണ്ടായിരുന്നു. 2016-ൽ 92 സീറ്റുകളിൽ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പൊന്നാനിയിൽ ഉൾപ്പടെ പ്രാദേശിക എതിർപ്പ് ഉയർന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റിയിട്ടില്ല. തുടർഭരണം ലക്ഷ്യമിട്ടുള്ള മികച്ച സ്ഥാനാർഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. സംസ്ഥാന സെക്രട്ടിറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ.ശൈല ടീച്ചർ, ടി.പി.രാമകൃഷ്ണൻ. എം.എം.മണി എന്നിവരടക്കം എട്ട് പേർ മത്സരിക്കുന്നുണ്ട്. 30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതിൽ 22 പേർ അഭിഭാഷകരാണ്. മുപ്പതിനും 40-നും ഇടയിൽ പ്രായമുള്ള എട്ടുപേർ, 41-50 നും ഇടയിൽ പ്രായമുള്ള 13 പേർ. 51-60 നും ഇടയിൽ പ്രായമുള്ള 33 പേർ 60 വയസിന് മുകളിലുള്ള 24 പേർ എന്നിങ്ങനെയാണ് സ്ഥാനാർഥി പട്ടികയിൽ ഇടംപിടച്ചവർ. *സി പി എം സ്ഥാനാർഥി പട്ടിക ഇപ്രകാരം* ഉദുമ-സിഎച്ച് കുഞ്ഞമ്പു തൃക്കരിപ്പുർ-എം രാജഗോപാൽ പയ്യന്നൂർ-പി.ഐ മധുസൂദനൻ കല്ല്യാശ്ശേരി-എം വിജിൻ തളിപ്പറമ്പ-എം.വി ഗോവിന്ദൻ അഴീക്കോട്-കെ.വി സുമേഷ് ധർമടം-പിണറായി വിജയൻ തലശ്ശേരി-എ.എൻ ഷംസീർ മട്ടന്നൂർ-കെ.കെ ശൈലജ പേരാവൂർ-സക്കീർ ഹുസൈൻ മാനന്തവാടി-കേളു സുൽത്താൻ ബത്തേരി-എം.എസ്.വിശ്വനാഥ് കൊയിലാണ്ടി-കാനത്തിൽ ജമീല പേരാമ്പ്ര-ടി.പി രാമകൃഷ്ണൻ ബാലുശ്ശേരി-സച്ചിൻദേവ് കോഴിക്കോട് നോർത്ത്-തോട്ടത്തിൽ രവീന്ദ്രൻ ബേപ്പുർ-പി.എ.മുഹമ്മദ് റിയാസ് തിരുവമ്പാടി-ലിന്റോ ജോസഫ് കൊടുവള്ളി- കാരാട്ട് റസാഖ് കുന്നമംഗലം-പി.ടി.എ റഹീം പൊന്നാനി- നന്ദകുമാർ തിരൂർ-ഗഫൂർ പി.ല്ലിലീസ് താനൂർ- വി.അബ്ദുറഹിമാൻ തവനൂർ-കെ.ടി.ജലീൽ മലപ്പുറം- പെരിന്തൽമണ്ണ- നിലമ്പൂർ-പി.വി.അൻവർ മങ്കട- വേങ്ങര- വണ്ടൂർ-പി.മിഥുന തൃത്താല- എം.ബി രാജേഷ് ഷൊർണൂർ-സി.കെ രാജേന്ദ്രൻ ഒറ്റപ്പാലം- പി ഉണ്ണി കോങ്ങാട്-പി.പി സുമോദ് മലമ്പുഴ-എ പ്രഭാകരൻ പാലക്കാട്- തീരുമാനമായില്ല തരൂർ- പി.കെ ജമീല നെന്മാറ-കെ ബാബു ആലത്തൂർ-കെ.ഡി പ്രസേനൻ ഇരിങ്ങാലക്കുട- ആർ. ബിന്ദു, മണലൂർ- മുരളി പെരുനെല്ലി വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി ഗുരുവായൂർ- ബേബി ജോൺ പുതുക്കാട്- കെ.കെ. രാമചന്ദ്രൻ ചാലക്കുടി-യു.പി.ജോസഫ് തൃക്കാക്കര- ജെ ജേക്കബ് കൊച്ചി- കെജെ മാക്സി തൃപ്പൂണിത്തുറ-എം സ്വരാജ് വൈപ്പിൻ-കെഎൻ ഉണ്ണികൃഷ്ണൻ കോതമംഗലം -ആന്റണി ജോൺ എറണാകുളം-ഷാജി ജോർജ് കുന്നത്തുനാട്-പിവി ശ്രീനിജൻ ഉടുമ്പൻ ചോല- എം.എം മണി ദേവികുളം – എ രാജ പുതുപ്പള്ളി- ജെയ്ക്ക് സി തോമസ് കോട്ടയം- അനിൽകുമാർ ഏറ്റുമാനൂർ- വി എൻ വാസവൻ ചെങ്ങന്നൂർ- സജി ചെറിയാൻ മാവേലിക്കര- എം.എസ് അരുൺകുമാർ കായംകുളം- യു പ്രതിഭ അമ്പലപ്പുഴ- എച്ച് സലാം ആലപ്പുഴ- ടി.പി ചിത്തരഞ്ജൻ അരൂർ- ദലീമ ജോജോ കോന്നി- ജനീഷ്കുമാർ ആറൻമുള – വീണ ജോർജ് കൊല്ലം- എം മുകേഷ് കുണ്ടറ – മേഴ്സിക്കുട്ടിയമ്മ കൊട്ടാരക്കര- കെ.എൻ ബാലഗോപാൽ ചവറ- സുജിത്ത വിജയൻ ഇരവിപുരം- എൻ നൗഷാദ് നെയ്യാറ്റിൻകര- അൻസലൻ കാട്ടാക്കട- ഐ.ബി സതീഷ് പാറശ്ശാല-സി.കെ ഹരീന്ദ്രൻ അരുവിക്കര- സ്റ്റീഫൻ നേമം- വി. ശിവൻകുട്ടി വട്ടിയൂർക്കാവ്- പ്രശാന്ത് കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ വാമനപുരം- ഡി.കെ മുരളി ആറ്റിങ്ങൽ- ജെ.എസ് അംബിക വർക്കല- വി ജോയ്

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: