കോട്ടയം: CMS കോളേജിൽ മൾട്ടി പ്ളക്സ് തീയറ്റർ ഒരുങ്ങുന്നു
കോട്ടയം കേരളത്തിലെ ആദ്യത്തെ കോളേജ് അക്ഷര നഗരിയിലെ പ്രധാന കലാലയം എന്നീ പ്രത്യേകതകളുള്ള സി എം എസ് കോളേജ് എല്ലാ കാര്യങ്ങളിലും ഒരു പടി മുൻപിലാണ് പുതിയ ആശയങ്ങൾ ആദ്യം നടപ്പാക്കുന്നതിൽ കോളേജ് മുന്നി ലാണ്
ഇപ്പോൾ ക്യാoപസി വിദ്യാർത്ഥികളുടെ പഠന നിലവാരം വർധിപ്പിക്കുന്നതിന് എഡ്യുക്കേഷണൽ തീയറ്റർ തുടങ്ങുകയാണ് 30 ലക്ഷം രൂപ ചിലവിട്ടാണ് അത്യാധുനിക സംവിധാനങ്ങളോടെ തീയറ്റർ ഒരുങ്ങുന്നത് സിനിമ തിയറ്ററുകളെ വെല്ലുന്ന ദ്യശ്യ ശ്രാവ്യ സംവിധാനങ്ങൾ തിയറ്ററിലുണ്ട് പ്രത്യേക സൗകര്യങ്ങളോടെയുള്ള 86 സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത് കോളേജിന്റെ തനിമ നഷ്ടമാകാത്തവിധം പഴയ കെട്ടിടത്തിനുള്ളിലാണ് തിയറ്റർ സജ്ജീകരിച്ചിരിക്കുന്നത് online വിദ്യാഭ്യാസം സാർവത്രികമാകുമ്പോ ൾ വരും കാലം മുന്നിൽ കണ്ടാണ് ഇത്തരമൊരുസംരഭം ആരംഭിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ വർഗ്ഗീസ് ജോഷ്വാ പറഞ്ഞു
ഡെമോൺസ്ടേഷനിലൂന്നിയുള്ള പഠന രീതി ആധുനിക സൗകര്യത്തിലൂടെ ആ സ്വാദകരമാക്കാൻ തിയറ്ററിലൂടെ കഴിയും
ഫിലിം മേളയ്ക്കും തിയറ്റർ വേദിയാക്കുമെന്നും പ്രിൻസിപ്പൾ പറഞ്ഞു
വിഷലിനു പ്രാധാന്യം നൽകുന്ന പഠന രീതി വേറിട്ട അനുഭവമാണെന്നും വിഡിയോ കോൺഫ് റൻസു വഴി ലോകത്തെവിടെ നിന്നുമുള്ള അധ്യാപകരുമായി സംവദിക്കാൻ കഴിയുന്നതു പഠനം മെച്ചപ്പെടുത്തുമെന്നും കോളേജിലെ വിദ്യാർത്ഥിനി ഐശ്വര്യ പറഞ്ഞു
നിർമ്മിതിയ്ക്ക് വേണ്ടി digitalമീഡിയയുടെ നേതൃത്വത്തിൽ സോണി ജോസും കൂട്ടരുമാണ് തിയറ്റർ നിർമ്മിച്ചത്
വരുന്ന ആഴ്ചയിൽ സി എം എസ് കോളേജിനെ ക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു കൊണ്ട് തിയറ്റർ ഉദ്ഘാടനം ചെയ്യും
