“അക്ഷരങ്ങളിലൂടെ സാന്ത്വനം” എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു .പ്രമുഖ കവയിത്രി സുനിത സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.വി. എസ്. സുനിൽകുമാറും കലവൂർ രവികുമാറും പങ്കെടുത്ത ഈ പരിപാടി അവിസ്മരണീയമായി.
ശ്രീ. അനിൽ കെ പെണ്ണൂക്കരയുടെ “മുഖം ബുക്സ് ” ലാഭത്തിന്റെ നല്ലൊരു പങ്ക് ജീവകാരുണ്യപ്രവർത്തനത്തിനായാണ് ഉപയോഗിക്കുന്നത്. സേവനമനോഭാവമുള്ള ഒരുകൂട്ടം എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഇതിന്റെ വളർച്ചയ്ക്ക് സഹായവാഗ്ദാനവുമായി കൂടെ നിൽക്കുന്നുണ്ട്. പുസ്തകപ്രസാധന മേഖല കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് മുഖം ബുക്സിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്.