കൊച്ചി:അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
വിജിലൻസ് രജിസ്റ്റർ ചെയ്ത കേസാണ് മൂന്ന് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
അനധികൃത സ്വത്തുസമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
ഈ കേസിലാണ് ഇടക്കാല ഉത്തരവായി മൂന്നുമാസത്തിന് സ്റ്റേ അനുവദിച്ചത്.