17.1 C
New York
Wednesday, March 29, 2023
Home Kerala അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

-റഹിം പൂവാട്ടുപറമ്പ്

അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗവും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലടക്കം ഇരുനൂറിലേറെ പ്രശസ്തിപത്രങ്ങൾ ലഭിച്ച കണ്ണൂർ ജില്ല (റൂറൽ) ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും കവിയും ഗാനരചയിതാവും സാഹിത്യകാരനുമായ ടി.പി.രഞ്ജിത്ത് പത്മനാഭൻ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ നൗഷാദ് ഇബ്രാഹിം, മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ കെ.എഫ്.ജോർജ്, ജീവകാരുണ്യ പ്രവർത്തകർ പി.കെ.അബ്ദുൽ സത്താർ കണ്ണൂർ, മാധ്യമം ഫോട്ടോ ജേർണലിസ്റ്റ് ബൈജു കൊടുവള്ളി, സംഗീതസംവിധായകൻ പ്രത്യാശ്കുമാർ, സപര്യ കലാക്ഷേത്ര പ്രിൻസിപ്പൽ രജനി പ്രവീൺ, അധ്യാപികയും കവിയും കഥാകൃത്തുമായ ഉഷ സി നമ്പ്യാർ എന്നിവർക്കാണ് പ്രതിഭാ പുരസ്കാരങ്ങൾ.

തീവണ്ടിയിലെ ചരക്ക് ഗതാഗതമായ റോ-റോ സർവീസിനെ കുറിച്ചുള്ള അന്വേഷണാത്മക പരമ്പരയ്ക്ക് മാതൃഭൂമി കണ്ണൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ പി.പി.ലിബീഷ് കുമാർ അക്ഷരം യുവ മാധ്യമ പ്രതിഭാ പുരസ്കാരത്തിന് അർഹനായി. കൃഷ്ണൻ തുഷാര (കഥാസമാഹാരം: പാനീസ്), കെ.ടി.ത്രേസ്യ ടീച്ചർ (ബാലകഥകൾ: സ്നേഹസമ്മാനം), ആർ.സുരേഷ്‌കുമാർ (കവിതകൾ: ദുശ്ശാസനൻ നല്ലവനാണ്) എന്നിവർക്കാണ് പുസ്തകങ്ങൾക്കുള്ള പുരസ്കാരങ്ങൾ.

ഏപ്രിൽ 2 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ എം.കെ.രാഘവൻ എം.പി., പുരുഷൻ കടലുണ്ടി, പി.ആർ.നാഥൻ, എയറോസിസ് കോളേജ് എം.ഡി.ഡോക്ടർ ഷാഹുൽ ഹമീദ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും.

-റഹിം പൂവാട്ടുപറമ്പ്
(ജനറൽ കൺവീനർ)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: