നാമ ജപ ഘോഷയാത്ര നടത്തിയവരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിക്ക് നേരെ കടുത്ത വിമർശന മുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നെന്നും പ്രധാനമന്ത്രിയുടെ മുൻപിൽ മുഖ്യമന്ത്രി നല്ലപിള്ള ചമയാൻ ശ്രമിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു കൊച്ചിയിലെ പരിപാടിയിൽ സ്വകാര്യ വത്കരണത്തെ എതിർത്ത് മുഖ്യമന്ത്രി സംസാരിച്ചില്ലയെന്നും ചെന്നിത്തല ആരോപിച്ചു
മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ ഒഴിവാക്കുന്നുവെന്നും രമേശ് ചെന്നിത്തല വിമർശിചു മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ SFI ക്കാരെ മാത്രമാണ് പങ്കെടുപ്പിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നുവെന്നു അദ്ദേഹം. പറഞ്ഞു . ബി ജെ പിയുടെ ജാഥയുടെ പേര് വിജയജാഥയെന്നാണ് മുഖ്യമന്ത്രിയുടെ പേരിൽ നടത്തുന്ന ജാഥയാണിതെന്നും ബി ജെ പി സി പി എം ബന്ധം ഇതോടെ വ്യക്തമായിരിക്കുകയാണെന്നും പറഞ്ഞു പാലായിൽ യാതൊരു വെല്ലു വിളിയുമില്ലയെന്നും മാണി c കാപ്പ നോട് LDF ചെയ്തത് രാഷ്ട്രീയ കുതിരക്കച്ചവടം മെന്നും രമേശ് പറഞ്ഞു കാപ്പന്റെ വരവ് udf ന് ഗുണം ചെയ്യു മെന്നും Pc ജോർജിന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലയെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് പറഞ്ഞു