17.1 C
New York
Tuesday, October 3, 2023
Home Kerala 75 ഓളം വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ 3 യുവാക്കൾ അറസ്റ്റിൽ

75 ഓളം വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ 3 യുവാക്കൾ അറസ്റ്റിൽ

.തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ 75ഓളം വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ മൂന്ന് പേരെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മാരായ ബിജോ അലക്സാണ്ടർ, അനീഷ് വി കോര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും മോഷണം മുതലുകൾ ആയ വിലകൂടിയ 55 ഓളം മൊബൈൽഫോണുകളും, ടാബ് കളും കണ്ടെടുത്തു. പാലക്കാട് മലപ്പുറം എന്നീ ജില്ലകളിൽ നിന്നും മോഷണം നടത്തിയ മൂന്നു ബൈക്കുകളിൽ പകൽസമയങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ എത്തി നിരീക്ഷിച്ചശേഷം സ്ഥാപനങ്ങളുടെ ഷട്ടറിന് നടുവിൽ ലോക്ക് ഇല്ലാത്ത കടകൾ ഏതെന്നു മനസ്സിലാക്കി ഷട്ടറിന് നടുവില് പിടിയിൽ തുണി കെട്ടി വലിച്ച്ഗ്യാപ് ഉണ്ടാക്കി അകത്തു കയറി മോഷണം നടത്തുകയാണ് ഇവരുടെ രീതി. ഓരോ ഏരിയ കളും കണ്ടുവെച്ച പരമാവധി സ്ഥാപനങ്ങളിൽ മോഷണം നടത്തിയ ശേഷം അന്ന് പുലർച്ചെ തന്നെ തമിഴ്നാട്ടിലോട്ട് മടങ്ങുകയാണ് ഇവരുടെ രീതി. ഇവരിൽ നിന്നും തിരുവില്ലാമല യിൽ നിന്നും മോഷണം നടത്തിയ മൊബൈൽ ഫോണുകളും ടാബുകളും കണ്ടെടുത്തു

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാത്രിമഴകൾ (കവിത) ✍ അനിതാ ജയരാജ്

അന്തിപ്പറവതന്നാരവം മായുന്നു ചെമ്പട്ടുചേലയഴിക്കുന്നിതംബരം പകൽവെയിൽതിന്ന,ന്തിക്കണഞ്ഞൊ രു പതിതതൻ രോദനമാരു കേൾക്കാൻ . വിരൽകുടിച്ചുറങ്ങിയ കുഞ്ഞിനെ പുണരാതെ അത്താഴമൊരുക്കാനടുക്കള പൂകവേ മുടിക്കുത്തിൽപ്പിടിച്ച് മഴയിലേയ്ക്കുന്തുന്ന മഴപ്പാറ്റ ജന്മമോ ഭാരതസ്ത്രീ . രാവെളുക്കോളം ചുഴലിയായലയുന്ന ഉഴറും മിഴിയുള്ള, നീൾമിഴിനീരാലും രാമഴനീരാലും വിങ്ങുന്നെഞ്ചകം ആറ്റിത്തണുപ്പിക്കും അബലയാണീ മഴ. കൂട്ടിവച്ച വാക്കുകൾ ഹൃത്തിലേയ്ക്കെയ്യുവാൻ കാത്തുനില്ക്കുംമാരനായ് മാരിക്കാറണയവെ പ്രത്യാശയുടെ മിന്നൽപ്പിണരിൽ മനസ്സിന്റെ മലരണിക്കാവുകൾ പൂക്കുന്നതെന്താവും? ആത്മാർത്ഥതയുടെ കണ്ണുനീർത്തുള്ളിയും സങ്കടത്തിന്റെ ചരൽക്കല്ലെറിയലും നിരാശയുടെ ഏങ്ങലടികളിൽ മുങ്ങിയും വൈരാഗ്യത്തിന്റെ പുലഭ്യം പറച്ചിലായും തീരാപ്പകയുടെ പ്രളയമായ് മാറിയും ജനലഴികളിൽ...

അഭിനയം (കവിത) ✍ശിവൻ തലപ്പുലത്ത്

മുന്നോട്ടാഞ്ഞു നടന്നോളൂ തിരിഞ്ഞു നോക്കണ്ട പലതും കൊഴിഞ്ഞു വീണീട്ടുണ്ടാകും പല്ല് കൊഴിഞ്ഞു വീണെങ്കിലെന്ത് പലതും കടിച്ചു വലിച്ചതല്ലേ ചവച്ചെറിഞ്ഞതല്ലേ സത്യവും കണ്ണ് കുഴിഞ്ഞെങ്കിലെന്ത് കാഴ്ച്ച കണ്ട് മരവിച്ചതല്ലേ കണ്ടില്ലെന്നു നടിച്ചും കാല് വേച്ച് വേച്ച് പോകുന്നെങ്കിലെന്ത് പലതുംചവിട്ടി മെതിച്ചതല്ലേ എന്റെ സ്വപ്നങ്ങളും സത്യങ്ങളും കുപ്പായം കീറിയെങ്കിലെന്ത് പലതും ഒളിപ്പിച്ചതല്ലേ പലതും വെളുപ്പിച്ചതും നാവിറങ്ങി പോകിലെന്ത് നുണ നൂറ് കൂട്ടം പറഞ്ഞതല്ലേ നൂറ് വട്ടം... നാറ്റമുണ്ടെങ്കിലെന്ത് നാറിയായി പോയത് കൊണ്ടല്ലേ നരനും ശിവൻ തലപ്പുലത്ത്‌✍

ജന്മസാഗരം താണ്ടി… (കവിത) ✍ ഗിരിജാവാര്യർ

ഹിമശൈലസാനുക്കളുദയാഭ പൂണ്ടവെൺ - മലർമഞ്ജരിയായ്ത്തെളിഞ്ഞു നിൽക്കേ അലരിട്ട മോഹങ്ങളിഴകീറിനോക്കാനു- മരുതാത്തൊരാന്ധ്യത്തിലാണ്ടു മുങ്ങി അരുമക്കിടാവിനെയൊരുനോക്കു കാണുവാ- നളകങ്ങളിൽ ചുണ്ടു ചേർത്തീടുവാൻ കുതറുംമനസ്സിൻ കടിഞ്ഞാണു പൊട്ടുന്നു ചുരമാന്തി നിൽക്കുന്നു മോഹങ്ങളും! അതിരുകൾ കാക്കാനുമടരിൽ ജയിക്കാനു- മലിവിന്റെ സാന്ത്വനമേകിടാനും അധിനിവേശങ്ങൾത ന്നാവേശമുയിരാക്കി - യലയുന്ന യോദ്ധാവിനെന്തു സ്വപ്നം? പലനാളു കാത്തുകാത്തകതാരിലുൽക്കട - പ്രണയാഗ്നി പൂവിട്ട നാൾകളൊന്നിൽ പ്രിയതതൻ കാതിലെ മധുരാക്ഷരംപോലെ പ്രിയമേറുമാ വാർത്ത പെയ്തിറങ്ങി! "ഇനിവരും പുലരികളിലൊക്കെയും മിഴിതുറ - ന്നഴകിൻകതിർക്കുടം ചൂടി മെല്ലേ പനിനീർദളംപോലെയണയുന്ന പൈതലിൻ പരിഭവപ്പൂക്കൾ...

എൻ്റെ കേരളം (കവിത) ✍മധു വി മാടായി മധുരിമ

തുടിച്ചു കുളിച്ചൊരുങ്ങും തിരുവാതിരേ നിൻ്റെ കളിമുറ്റമാണെൻ്റെ കേരളനാട് പടിവിളക്കെരിയുന്ന കാവുമുറ്റങ്ങളിൽ തെയ്യങ്ങൾ തിറയാടും മാമലനാട് ! ഇളനീർക്കുടങ്ങളിൽ അമൃതുമായെന്നും കാവടിയാടുന്ന കേരകേദാരം കതിരുലഞ്ഞാടുന്ന വയലേലകളിൽ തത്തമ്മക്കൊഞ്ചലിൻ ശ്രുതിമധുരം! പൂരക്കളിയുടെ താളച്ചുവടുമായ് പൂരം കൊടിയേറും കാവുമുറ്റങ്ങൾ മേളപ്പെരുമതൻ പൂരക്കാഴ്ചയിൽ കുടമാറ്റച്ചന്തമോടെ തിടമ്പെഴുന്നള്ളത്ത് ! കണിക്കൊന്ന പൂത്തൊരുങ്ങി കണിനിരത്തും മേടപ്പൂക്കണിക്കാഴ്ചയായ് മലനാട് പൂത്താലമോടെയെത്തും ആവണിപ്പെണ്ണിന് പൊന്നോണക്കോടി നല്കും കേരളനാട് മധു വി മാടായി...
WP2Social Auto Publish Powered By : XYZScripts.com
error: