50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്.
പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. പുതുപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ വീടൊരുങ്ങുന്നത്.
50 വര്‍ഷമായി പുതുപ്പള്ളി എംഎല്‍എയാണെങ്കിലും ഇദ്ദേഹത്തിന് പുതുപ്പള്ളിയില്‍ വീടോ ഓഫിസോ ഇല്ല.
പുതുപ്പള്ളിയിലെത്തുമ്ബോള്‍ തറവാട്ടിലായിരുന്നു താമസം.
സാധാരണ ഞായറഴ്ചകളില്‍ മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തിയിരുന്നത്.
ഹൈക്കമാന്‍ഡിനെ പുതിയ ഉത്തരവാദിത്വങ്ങളില്ലാത്ത ഉമ്മന്‍ ചാണ്ടി അനാവശ്യ യാത്രകള്‍ ഒഴിവാക്കാനാണ് പുതുപ്പള്ളിയിലേക്ക് മാറുന്നതെന്നാണ് വിവരം.